കാറിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു.

മീനങ്ങാടി: വരദൂരിന് സമീപം ചവുണ്ടേരി പാടിക്കര റോഡില്‍ വച്ച് കാറിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു. ലോറി ഡ്രൈവറും വരദൂര്‍ സ്വദേശിയുമായ പ്രദീപ് എന്ന സമ്പത്തിന്റെ മകന്‍ അഖില്‍ (25) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഇരുട്ടില്‍ വളവോടു കൂടിയ ഭാഗത്ത് വെച്ച് തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച കാറിനടിയില്‍ അഖില്‍ പെടുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരം. കൂടുതല്‍ വിശദാംശങ്ങള്‍ അന്വേഷിച്ച് വരുന്നതായി മീനങ്ങാടി പോലീസ് അറിയിച്ചു അപകടത്തില്‍പ്പെട്ട ഉടന്‍ കല്‍പ്പറ്റ ലിയോ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അമ്മ: പ്രമീള. സഹോദരി: ആതിര


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍