യു.ഡി.എഫ് പ്രതിഷേധ പ്രകടനം നടത്തി
കാവുംമന്ദം:പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങളെ അധിക്ഷേപിക്കുകയും വനിതാ മെമ്പര്‍മാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ കാവുംമന്ദം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.പഞ്ചായത്തിന് കീഴിലുള്ള സ്ഥാപനങ്ങളിലെ ഒഴിവുകളില്‍ പാര്‍ട്ടി പ്രവര്‍ത്തകരെയും ബന്ധുക്കളെയും നിയമിക്കുന്നതിന് എതിരെ പ്രതികരിച്ച യുഡിഎഫ് അംഗങ്ങളോട് ഭരണസമിതി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടൂവെന്നും എല്‍ഡിഎഫിന്റെ മറ്റു അംഗങ്ങളായ പി.എ. ഇബ്രാഹിം, സിന്ധു ഷിബു എന്നിവര്‍ യു ഡി എഫ് അംഗങ്ങള്‍ക്ക് നേരെ ആക്രോശിക്കുകയും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തതായി യുഡിഎഫ് അംഗങ്ങള്‍ പറഞ്ഞു.
ഭരണ സമിതി യോഗത്തിലെടുക്കുന്ന പല തീരുമാനങ്ങളും അട്ടിമറിക്കുന്ന നടപടികളാണ് ഭരണ സമിതി സ്വീകരിക്കുന്നത്. പ്രകടനത്തിന് എം.എ. ജോസഫ്, കെ ഇബ്രാഹിംഹാജി, ടി.സി. ദേവസ്യ, ബഷീര്‍ പുള്ളാട്ട്, ഷമീം പാറക്കണ്ടി, എം പി ഹഫീസലി, കെ.ജെ. ജോണ്‍, സണ്ണി ജോര്‍ജ്, കെ ഏബ്രഹാം, സജി പാറയില്‍, വി.ജി. ഷിബു, എം കെ ദേവദാസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി.ടി. ചാക്കോ, ഷീജ ആന്റണി, സീമ ആന്റണി, ഗിരിജ സുന്ദരന്‍, ബിന്ദു ചന്ദ്രന്, കെ വി സന്തോഷ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍