OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ആയിരങ്ങള്‍ക്ക് മുന്നില്‍ 'മാക്ബത്ത്' നിറഞ്ഞാടി. തനിമ കുവൈത്ത് അവതരിപ്പിച്ച 'മാക്ബത്' എന്ന നാടകത്തിനു തിരശീല വീണു.

  • International
26 Apr 2023

 

കുവൈത്ത്: നൂതനസാങ്കേതിക വിദ്യയും യഥാര്‍ത്ഥ പക്ഷിമൃഗാദികളുമായി, കാണികളെ അമ്പരപ്പിച്ചുകൊണ്ട് ബാബുജി ബത്തേരി സംവിധാനം ചെയ്ത ഷേക്‌സ്പിയര്‍ നാടകം രണ്ട് ദിവസത്തെ നിറഞ്ഞ സദസ്സിനു നിറകാഴ്ചകള്‍ നല്‍കി. പ്രവാസലോകത്തെ പരിമിതികളെയെല്ലാം പഴങ്കഥയാക്കികൊണ്ട് 40 ഓളം കലാകാരന്മാരും 40 സാങ്കേതിക വിദഗ്ധരും ചേര്‍ന്ന് മൂന്നു മാസത്തോളം നീണ്ട പരിശീലനവും ഏകോപനവും ആത്മാര്‍ത്ഥതയും കൊണ്ട് മാത്രമാണ് ഈ സ്വപ്നസാക്ഷാത്കാരം സാധ്യമായത് എന്നു സംവിധായകന്‍ ബാബുജി ബത്തേരി അറിയിച്ചു.

ഒന്നാം ദിനം പ്രദര്‍ശനം എന്‍ബിടിസി പാര്‍ട്ടണര്‍ & മാനേജിങ് ഡയറക്ര്‍ കെ.ജി എബ്രഹാം, ഫാദര്‍ ഡേവിസ് ചിറമേല്‍, ഗള്‍ഫ് അഡ്വാന്‍സ് ടെക്നോളജി എം.ഡി. കെ.എസ് വര്‍ഗീസ്, സുവനീര്‍ കണ്‍വീനര്‍ ജോണി കുന്നേല്‍ , നാടകത്തനിമ കണ്‍വീനര്‍ ജേക്കബ് വര്‍ഗീസ്, സംവിധായകന്‍ ബാബുജി ബത്തേരി, ആര്‍ട്ടിസ്റ്റ് സുജാതന്‍ മാസ്റ്റര്‍ എന്നിവരുടെ സാനിധ്യത്തില്‍ കുട്ടനാട് എം.എല്‍.എ തോമസ് കെ തോമസ് ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.

രണ്ടാം ദിനം പ്രദര്‍ശനം എസ് .എ ലബ്ബ (എ.കെ. മോഡേണ്‍ ജി.എം. ), പി.എന്‍.ജെ കുമാര്‍ (സി.ഇ.ഒ സീസേര്‍സ് ട്രാവല്‍സ്), ഡോ: അമീര്‍ അഹമ്മദ് ഐ.ഡി.എഫ് മുന്‍പ്രസിഡണ്ട് ), ജോണി കുന്നില്‍ (സുവനീര്‍ കണ്‍വീനര്‍) , ജേക്കബ് വര്‍ഗീസ് (നാടകത്തനിമ കണ്‍വീനര്‍), സംവിധായകന്‍ ബാബുജി ബത്തേരി, ആര്‍ട്ടിസ്റ്റ് സുജാതന്‍ മാസ്റ്റര്‍ എന്നിവരുടെ സാനിധ്യത്തില്‍, തനിമ ഉപദേശക സമിതി അംഗം ബി.ഇ.സി എക്‌സ്‌ചേഞ്ച് സി.ഇ.ഒ മാത്യു വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു.

 

കുതിരച്ചിലമ്പിനൊപ്പം യഥാര്‍ത്ഥ കുതിരപ്പുറത്ത് കാണികള്‍ക്ക് മുന്നിലൂടെ കുതിച്ചു വന്ന കഥാപാത്രത്തെ കാണികള്‍ അത്ഭുതത്തോടെ വീക്ഷിച്ചു. പുകപടലങ്ങള്‍ക്കിടയിലൂടെ കൂകിപ്പാഞ്ഞു വന്ന തീവണ്ടിയും, കഥാപാത്രങ്ങളായി വന്ന വളര്‍ത്തുനായകളും, പാട്ടില്‍ കഥാപാത്രത്തിന്റെ കൈകളില്‍ ഇണങ്ങി നിന്ന പക്ഷിയും, ഉദ്യാനത്തിലെ യഥാര്‍ത്ഥ മധുരനാരങ്ങായും സ്‌ട്രോബറികളും എല്ലാം നാടകത്തില്‍ തനിമ നിലനിര്‍ത്തി.

 

അണിയറയില്‍ തനിമയുടെ ജനറല്‍ കണ്‍വീനര്‍ ബാബുജി ബത്തേരി (തിരക്കഥ , ഗാനരചന, സംവിധാനം) , ആര്‍ട്ടിസ്റ്റ് സുജാതന്‍ (രംഗപടം), മുസ്തഫ അമ്പാടി (സംഗീതം), പൗര്‍ണമി സംഗീത് (നൃത്തസംവിധാനം),ഉദയന്‍ അഞ്ചല്‍ (പശ്ചാത്തല സംഗീതം), മനോജ് മാവേലിക്കര (സംഗീത എകോപനം), ജയേഷ് കുമാര്‍ വര്‍ക്കല (വെളിച്ചവിധാനം), റാണ വര്‍ഗീസ് ( വെളിച്ചവിധാന ഏകോപനം), ബാപ്റ്റിസ്റ്റ് അംബ്രോസ് (രംഗോപകരണ രൂപകല്‍പന), സലിം.ടി.പി(രംഗസജ്ജീകരണം), സംഗീത് സോമനാഥ് (വസ്ത്രാലങ്കാരം), ജിസണ്‍ ജോസഫ് (പശ്ചാത്തല സംഗീത നിയന്ത്രണം ), മുബാറക് കാമ്പ്രത്ത് & റാഹുല്‍ റജി(മീഡിയ & പബ്ലിസിറ്റി), ശബ്ദവിദാനം (വര്‍ഗ്ഗീസ് പോള്‍), ദീപവിദാനം (സിബി എ.ഇ.ആര്‍ ഇവന്റ്) , ജിനു കെ ഏബ്രഹാം, വിജേഷ് വേലായുധന്‍ ( സഹസംവിധായകര്‍), ജേക്കബ് വര്‍ഗ്ഗീസ് (നാടകത്തനിമ കണ്‍വീനര്‍), രഘുനാഥന്‍ നായര്‍, ജേക്കബ് മാത്യു (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍), അലക്‌സ് വര്‍ഗീസ് & ഐസക് വര്‍ഗീസ് (പി.ആര്‍.ഓ), ഡൊമിനിക് ആന്റണി (പരസ്യം), റീജ റാണ, സ്വപ്ന ജോജി & ഷിനു ജിനോ( നൃത്തസംഘ ഏകോപനം), ജേക്കബ് തോമസ്, അഷ്‌റഫ് ചൂരോട്ട്, ഹബീബ് മുറ്റിച്ചൂര്‍,ജോജിമോന്‍ തോമസ്, ലിജോ കാക്കനാട്,റജി ജോണ്‍, ഷംസുദ്ദീന്‍ കുക്കൂ, വിനോദ് തോമസ്, ടോമി ജോസ് എന്നിവര്‍ പ്രദര്‍ശനവേദി നിയന്ത്രണം നിര്‍വഹിച്ചു.

 

കഥാപാത്രങ്ങള്‍- കുമാര്‍ തൃത്താല (മാക്ബത്), ടീന തെരേസ ആന്റണി (ലേഡി മാക്‌ബെത്), ഷൈജു പള്ളിപ്പുറം (ബാങ്കോ), പൗര്‍ണമി സംഗീത് (ലേഡി ബാങ്കോ), ബിനു കുളങ്ങര (ഡങ്കന്‍ രാജാവ്), ജിനോ മൈലപ്ര (മാല്‍കം), ജിയോ തൊടുപുഴ (ഡോണല്‍ബൈന്‍)അജി പറവൂര്‍ (മാക്ഡഫ്), എന്നിവര്‍ മുഖ്യകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.ദിലീപ് വയലാര്‍, ഷാമോന്‍ കടമ്മനിട്ട, ബിനോയ് കാര്‍മ്മല, ജേക്കബ് വര്‍ഗീസ്, ബാപ്റ്റിസ്റ്റ് അംബ്രോസ്, ഉഷ ദിലീപ്, ഫ്രെഡി പാറോക്കാരന്‍, ഷാജി വര്‍ഗീസ് , ജോമോന്‍ നാട്ടകം , സോണി വി പറവൂര്‍, റുഹൈല്‍ കോടിയേരി, ധീരജ് ദിലീപ്, ജിനു കെ ഏബ്രഹാം എന്നിവര്‍ വിവിധ കഥാപത്രങ്ങളായി രംഗത്ത് വന്നു. കുട്ടിത്തനിമ അംഗങ്ങള്‍ ആയ അലീന ജിനോ, അലോണ ജോജി, അമയ ജോജി, അഡോണ റാണ, ദിയ സംഗീത്, ദിവ്യശ്രീ വിജയകുമാര്‍, ലിന്‍ഡ മേരി സന്തോഷ്, മാളവിക വിജേഷ്, നിധി മരിയ അലക്‌സ് എന്നിവര്‍ ഗാനരംഗങ്ങളില്‍ നര്‍ത്തകരായി രംഗത്ത് വന്നു.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show