രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തിന് മുകളില്‍ തുടരുന്നു

ഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരത്തിന് മുകളില്‍ തുടരുന്നു. കഴിഞ്ഞ ദിവസം 10,112 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 29 മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. അതേസമയം, ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ 948 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 25.69%മാണ് ഡല്‍ഹിയിലെ പോസിറ്റീവ് നിരക്ക്. മഹാരാഷ്ട്രയിലും പ്രതിദിന കൊവിഡ് കേസുകളില്‍ കുറവുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 545 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രണ്ട് കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 26.5 ശതമാനമാണ് സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍