രാജ്യത്ത് 10,112 പേര്‍ക്ക് കൊവിഡ്; പോസിറ്റിവിറ്റി നിരക്ക് കൂടി

ഡല്‍ഹി:രാജ്യത്ത് 24 മണിക്കൂറിനിടെ 10,112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ കുറവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് കൂടി. 7.03 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്.കൊവിഡ് വ്യാപന സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെ എട്ടു സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗബാധ സാധ്യതയുള്ള സ്ഥലങ്ങളില്‍ പകര്‍ച്ച തടയാന്‍ മുന്‍കരുതല്‍ നടപടി വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.കേരളത്തിന് പുറമെ, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, ഡല്‍ഹി സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചത്. മാര്‍ച്ച് മുതല്‍ രാജ്യത്ത് കൊവിഡ് കേസുകളുടെ തോത് വര്‍ധിക്കുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍