സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; എഐ ക്യാമറകള്‍ നാളെ മുതല്‍പണി തുടങ്ങും

തിരുവനന്തപുരം: ട്രാഫിക്ക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ സംസ്ഥാനത്ത് എഐ ക്യാമറകള്‍ നാളെ പ്രവര്‍ത്തിച്ച് തുടങ്ങും. പിണറായി വിജയനാണ് 'സേഫ് കേരള' പദ്ധതി നാളെ മൂന്നരക്ക് ഉദ്ഘാടനം ചെയ്യുക. ദേശീയ- സംസ്ഥാന- ഗ്രാമീണ പാതകളില്‍ ഉള്‍പ്പെടെ 726 എഐ ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ആറ് നിയമലംഘങ്ങളാണ് പ്രധാനമായും എഐ ക്യാമറകള്‍ വഴി പിടികൂടുന്നത്. സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ധരിക്കാതെയുള്ള യാത്ര, ഇരുചക്രവാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം, ചുമന്ന ലൈറ്റും ട്രാഫിക്ക് ലൈനുകളും മറികടക്കല്‍, നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത്, അമിത വേഗം തുടങ്ങിയവ തെളിവ് സഹിതം പിടിവീഴും.
അമിത വേഗത പിടികൂടാന്‍ നാല് ക്യാമറകള്‍ മാത്രമാണ് ഇപ്പോഴുള്ളത്. സോഫ്റ്റുവയറില്‍ മാറ്റം വരുത്തുന്നതോടെ കൂടുതല്‍ ക്യാമറകള്‍ വഴി വാഹനങ്ങളുടെ അമിതവേഗം കണ്ടെത്താനാകുമെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.
പിഴ വിവരം അറിയാം
നോ പാര്‍ക്കിംഗ്- 250
സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍- 500
ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍- 500
മൊബൈല്‍ ഉപയോഗിച്ചാല്‍- 2000
റെഡ് ലൈറ്റും- ട്രാഫിക്കും മറികടന്നാല്‍- ശിക്ഷ കോടതി തീരുമാനിക്കും
അമിതവേഗം 1500


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍