ഈസ്റ്റര്‍ വിഷു ആഘോഷങ്ങളോടെ ഇഫ്താര്‍ വിരുന്ന് നടത്തി
അബുദാബി: അബുദാബി വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളോടെ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. കൂട്ടായ്മയിലെ അംഗങ്ങള്‍ സ്വന്തമായി പാകം ചെയ്ത് കൊണ്ടുവന്ന ഭക്ഷണ വിഭവങ്ങള്‍ കൊണ്ട് പരസ്പരം നോമ്പ് തുറപ്പിക്കുന്ന മാതൃകാപരമായ രീതിയില്‍ നടത്തിയ ഇഫ്താര്‍ പങ്കെടുത്തവര്‍ക്കെല്ലാം പ്രവാസ ജീവിതത്തിലെ പുതിയ അനുഭവമായി. ഡബ്ല്യു.പി.ഡബ്ല്യു.എ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അബുദാബി കെ.എഫ്.സി പാര്‍ക്കില്‍ വെച്ച് നടത്തിയ ഇഫ്താറില്‍ നൂറ് കണക്കിന് വയനാട്ടുകാര്‍ പങ്കെടുത്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍