OPEN NEWSER

Tuesday 26. May 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

തനിമയുടെ നാടകം ഏപ്രില്‍ 22, 23ന് അരങ്ങിലേക്ക്

  • International
16 Apr 2023

 

കുവൈത്ത്: തനിമകുവൈത്തിന്റെ ബാനറില്‍ വില്യം ഷേക്‌സ്പിയറിന്റെ വിശ്വവിഖ്യാത നാടകം 'മാക്ബത്ത്' ഏപില്‍ 22,23,24നു ഈദ് അവധി ദിനങ്ങളില്‍ അരങ്ങിലേക്ക് കയറാന്‍ തയ്യാറായതായ് പ്രസ് മീറ്റില്‍ നാടക സംവിധായകന്‍ ബാബുജി ബത്തേരി അറിയിച്ചു.  തനിമയുടെ ജെനറല്‍ കണ്‍വീനര്‍ ബാബുജി ബത്തേരി തിരക്കഥയും ഗാനരചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന നാടകത്തിനു ആര്‍ട്ടിസ്റ്റ് സുജാതന്‍ രംഗപടം ഒരുക്കുന്നു. മുസ്തഫ അംബാടി സംഗീതവും ഉദയന്‍ അഞ്ചല്‍ പശ്ചാത്തല സംഗീതവും മനോജ് മാവേലിക്കര സംഗീത എകോപനവും നിര്‍വ്വഹിക്കുകയും ജയേഷ് കുമാര്‍ വര്‍ക്കല അരങ്ങില്‍ ലൈറ്റ്‌സ് നിയന്ത്രിക്കും. രംഗോപകരണ രൂപകല്‍പന ബാപ്തിസ്റ്റ് അംബ്രോസ് കൈകാര്യം ചെയ്യും. പശ്ചാത്തല സംഗീതനിയന്ത്രണം ജിസണ്‍ ജോസഫ് നിര്‍വ്വഹികും. ജിനു കെ അബ്രഹാം, വിജേഷ് വേലായുധന്‍ എന്നിവര്‍ സഹസംവിധായകരാണു. നാടകതനിമ കണ്‍വീനര്‍ ജേകബ് വര്‍ഗ്ഗീസ് പരീശീലനം അടക്കം സംഘാടനം ഏകോപിപ്പിക്കുന്നു. 40ഓളം കലാകാരന്മാര്‍ 40ഓളം സാങ്കേതികവിദഗ്ദ്ധര്‍, രണ്ട് മാസം നീണ്ട പരിശീലനങ്ങള്‍ കൊണ്ട് കുവൈത്ത് പ്രവാസികള്‍ക്ക് ആനന്ദവും കാണികള്‍ക്ക് അത്ഭുതം ഉളവാക്കുന്ന രഹസ്യങ്ങളുമായ് വ്യത്യസ്തമായ അനുഭവം ഒരുക്കുകയാണു തനിമ ഇത്തവണ. 6:30നു പ്രവേശനം ആരംഭിച്ച് 7:00മണിക്ക് ആരംഭിക്കുന്ന ഓരോ ഷോയും 1200 പേരുമായ് മൂന്ന് ദിവസം കൊണ്ട് 3600 നാടകപ്രേമികള്‍ക്ക് മുന്നില്‍ മാക്ബത്ത് അവതരിപ്പിക്കും.. 

പ്രവാസലോകത്തെ പരിമിതികളെ അതിജീവിച്ചുകൊണ്ട് രണ്ട് മാസത്തെ കഠിനമായ പരിശീലനങ്ങള്‍ക്ക് ഒടുവില്‍ അവസാനഘട്ട മിനുക്കുപണികളിലാണു അണിയറപ്രവര്‍ത്തകര്‍. ഏപ്രില്‍ 22-23 ഷോകളുടെ പ്രവേശനപാസുകള്‍ തനിമ വളണ്ടിയര്‍മ്മാര്‍ വഴി കുവൈത്തിന്റെ വിവിധഭാഗങ്ങളില്‍ വിതരണം നടക്കുന്നു.  എമറാള്‍ഡ്, സാഫയര്‍, റൂബി, ഗാര്‍നറ്റ്, ഡയമണ്ട്, പ്ലാറ്റിനം, ഗോള്‍ഡ് എന്നിങ്ങനെ ക്രമീകരിച്ച പാസുകള്‍ ആവശ്യമുള്ളവര്‍ 95500351, 99763613 , 65122295 , 66253617 , 65557002 എന്നീ നമ്പറുകളില്‍ വാട്‌സപ്പ് സന്ദേശം അയച്ച് ബുക്ക് ചെയ്യാവുന്നതാണു എന്ന് സംഘാടകര്‍ അറിയിച്ചു. 

തനിമ ജെനറല്‍ കണ്‍വീനര്‍ ബാബുജി ബത്തേരി, ആര്‍ട്ടിസ്റ്റ് സുജാതന്‍ മാസ്റ്റര്‍,  നാടകത്തനിമ കണ്‍വീനര്‍ ജേക്കബ് വര്‍ഗ്ഗീസ്, ജോജിമോന്‍, മനോജ് മാവേലിക്കര, ഷാജി ജോസഫ്, കുമാര്‍ തൃത്താല,  മുബാറക്ക് കാമ്പ്രത്ത്  എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഹയര്‍ സെക്കന്‍ഡറിയില്‍ വയനാട് ജില്ലയ്ക്ക് 72.72 ശതമാനം വിജയം; വി.എച്ച്.എസ്.ഇയില്‍ സംസ്ഥാനത്ത് ഒന്നാമത്
  • കാട്ടാനയുടെ പരാക്രമം; വൈദ്യുത വേലി തകര്‍ത്തു
  • ചാരായ കേസില്‍ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു
  • സ്‌കൂട്ടര്‍ യാത്രികര്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു
  • പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപനം നടത്തും, വിവിധ വെബ്‌സൈറ്റുകളിലൂടെ ഫലമറിയാം
  • സ്വര്‍ണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയില്‍ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 1,16,880 രൂപയായി
  • ഇന്ധന വില വീണ്ടും കൂട്ടി; പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയും കൂടി
  • സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും: 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ദുരൂഹ സാഹചര്യത്തില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
  • തലപ്പുഴയില്‍ പുഴയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show