വാഹനാപകടത്തില്‍ യുവാവ് മരിച്ചു

ചെറുകാട്ടൂര്‍: കോഴിക്കോട് പൊറ്റമ്മലില്‍ വാഹനാപകടത്തില്‍ ചെറുകാട്ടൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. കൂവക്കാട്ടില്‍ കെ.ഡി തോമസിന്റെയും ഡെയ്‌സിയുടെയും മകന്‍ നൈജില്‍ എസ് ടോം (31) ആണ് മരിച്ചത്. നൈജില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ അപകടത്തില്‍പെട്ടാണ് മരണമെന്നും കൂടുതല്‍ വിവരങ്ങള്‍ ലദ്യമായി വരുന്നതായും മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു.കോഴിക്കോട് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു നൈജില്‍ എസ് ടോം. ഭാര്യ: ഷിബിന. ഒരു മകളുണ്ട്. സഹോദരങ്ങള്‍: ഡനീഷ, സ്റ്റാനിയ.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍