ബി.എസ്.സി നഴ്‌സിങ് പ്രവശനപരീക്ഷ: കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വലയുമോ?പരീക്ഷ ഏജന്‍സിയെപ്പോലും നിശ്ചയിക്കാത്തത് ആശങ്കയുണര്‍ത്തുന്നു

തിരുവനന്തപുരം: ബി.എസ് സി. നഴ്‌സിങ് പ്രവേശന പരീക്ഷ ജൂണ്‍ 15-ന് മുമ്പ് നടത്തണമെന്ന് ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ കേരളത്തില്‍ ബിഎസ്‌സി നഴ്‌സിംഗ് പഠനമാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍. ഓഗസ്റ്റ് ഒന്നിന് അടുത്തവര്‍ഷത്തെ ക്ലാസുകള്‍ ആരംഭിക്കണമെന്നും സെപ്റ്റംബര്‍ 30-ഓടെ പ്രവേശനം പൂര്‍ത്തിയാക്കണമെന്നുമാണ് നിര്‍ദേശം.പ്രവേശനപരീക്ഷയുടെഅടിസ്ഥാനത്തിലാകണം പ്രവേശനമെന്ന് കഴിഞ്ഞവര്‍ഷം കൗണ്‍സില്‍ വ്യക്തമാക്കിയിരുന്നെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. ഇക്കൊല്ലം ഇത് കര്‍ശനമാക്കാനാണ് തീരുമാനം. എന്നാല്‍, പരീക്ഷാനടത്തിപ്പ് ഏജന്‍സിയെ നിശ്ചയിക്കുന്നതടക്കമുള്ള തീരുമാനങ്ങളിലേക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ഇതുവരെ കടന്നിട്ടില്ലെന്നുള്ളതാണ് ആശങ്കക്കിടയാക്കുന്നത്.
മുന്‍വര്‍ഷങ്ങളില്‍ പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കി പ്രവേശനം നടത്തിയിരുന്നത് എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ആണ്. 50 ശതമാനം മാനേജ്‌മെന്റ് സീറ്റുകളില്‍ ലേക്ക് മാനേജ്‌മെന്റ് അസോ സിയേഷനുകളും പട്ടികതയ്യാറാക്കി പ്രവേശനം നടത്തിയിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ വ വേശനപരീക്ഷാ സെല്ലുകളോ, സര്‍വകലാശാലയോ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ വേണം ഇക്കൊല്ലം നഴ്‌സിങ് പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കേണ്ടതെന്നാണ് കൗണ്‍സിലിന്റെ കര്‍ശന നിര്‍ദേശം. നഴ്‌സിങ് പാഠ്യ പദ്ധതി പരിഷ്‌കരിച്ചതിന്റെ ഭാഗമായാണ് പ്രവേശനപരീക്ഷ ഏര്‍പ്പെടുത്തിയത്.
കൗണ്‍സില്‍ നിലപാട് കടു പ്പിച്ചതോടെ ജനുവരിയില്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയും
പ്രവേശന പരീക്ഷ നടത്തുന്നതിന് ഏത് ഏജന്‍സിയെ നിയോ ഗിക്കണമെന്നതടക്കമുള്ള കാര്യങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജോയന്റ് ഡി.എം.ഇ, നഴ്‌സിങ് കൗണ്‍സില്‍ രജി സ്ട്രാര്‍ തുടങ്ങിയ അംഗങ്ങളായ സമിതിയെ നിയോഗിച്ചിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
മാനേജ്‌മെന്റ്, എന്‍.ആര്‍. ഐ സീറ്റുകളിലെ പ്രവേശനപരീക്ഷ മാനദണ്ഡമാക്കേണ്ടതുണ്ടോ എന്ന തുസംബന്ധിച്ചു. നയപരമായ തീരുമാനം എടുക്കേണ്ടതുണ്ട്. സംസ്ഥാന പ്രവേശന പരീക്ഷാ കമ്മിഷണര്‍, എല്‍.ബി.എസ്. എന്നിവയാണ് സംസ്ഥാനത്തെ ജൂലായില്‍ ഒട്ടുമിക്ക പ്രവേശനപരീക്ഷക ളും നടത്തുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍