രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ആറായിരത്തിന് മുകളില്‍; 11 കൊവിഡ് മരണം
ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും 6000ത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 6,155 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകള്‍ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ ഇന്ന് അവലോകന യോഗം ചേരും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആശുപത്രികളില്‍ മോക് ഡ്രില്ലുകള്‍ നടക്കും. കേരളത്തില്‍, 2 പേരടക്കം, 11 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് സ്ഥിരീകരിച്ചത്. നിലവിലുള്ള രോഗികളുടെ എണ്ണം 31,194 ആയി ഉയര്‍ന്നു. നിലവിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 5.63% മാണ്. 24 മണിക്കൂറിനിടെ 733 പേര്‍ക്ക് കൊവിഡ്, സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 20% മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്.
കൊവിഡ് കേസുകള്‍ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ ഇന്നും നാളെയും അവലോകന യോഗം ചേരും. ജില്ലാതലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും, ജില്ല ഭരണകൂടത്തിന്റെയും യോഗം ചേര്‍ന്നു, തയ്യാറെടുപ്പുകളും സാഹചര്യങ്ങളും അവലോകനം ചെയ്യാനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് യോഗം. അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പരിശോധിക്കാന്‍ തിങ്കള്‍ ചൊവ്വാ ദിവസങ്ങളില്‍ ആശുപത്രികളില്‍ മോക് ഡ്രില്‍ സംഘടിപ്പിക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍