കുതിച്ചുയര്‍ന്ന് കൊവിഡ്; സംസ്ഥാനങ്ങളില്‍ ഇന്ന് അവലോകന യോഗം
ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങളില്‍ ഇന്ന് അവലോകന യോഗം ചേരും. ജില്ലാ തലങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും, ജില്ല ഭരണകൂടത്തിന്റെയും യോഗം ചേര്‍ന്ന് തയ്യാറെടുപ്പുകളും സാഹചര്യങ്ങളും അവലോകനം ചെയ്യാനുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇത്.
ഇന്നലെ ആരോഗ്യ മന്ത്രി വിളിച്ച യോഗത്തില്‍ കൊവിഡ് വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡല്‍ഹി മുംബൈ അടക്കമുള്ള നഗരങ്ങളില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി കുതിച്ചുയരുകയാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 733 പുതിയ കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളില്‍ എത്തി. കഴിഞ്ഞ ഏഴു മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
കൊവിഡ് പ്രതിരോധത്തിനായി കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം തുടരണമെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു. ഇന്നും നാളെയുമായി അവലോകന യോഗങ്ങള്‍ നടക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി ആശുപത്രികളില്‍ മോക് ഡ്രില്ലുകള്‍ സംഘടിപ്പിക്കും. കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍, സംസ്ഥാന ആരോഗ്യമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. രാജ്യത്തെ കോവിഡ് കേസുകള്‍ പ്രതിദിനം കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി യോഗം വിളിച്ചത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍