വയനാട് ചുരം എന്‍.ആര്‍.ഡി.എഫ് പ്രവര്‍ത്തകരെ മൊമെന്റോ നല്‍കി ആദരിച്ചു.

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച ട്രിപ്പറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാര്‍ താഴ്ചയിലേക്ക് പതിക്കുകയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ചുരം എന്‍.ആര്‍.ഡി.എഫ് പ്രവര്‍ത്തകരായ ഷമീര്‍ എം.പി., മജീദ് കണലാട്, നന്‍മ ആംബുലന്‍സ് ഡ്രൈവര്‍ കൂടിയായ റഫീക്ക് എന്നിവരെ ആംബുലന്‍സ് വര്‍ക്കേഴ്‌സ് (എസ്.ടി.യു) മൊമെന്റോ നല്‍കി ആദരിച്ചു. എ.ആര്‍.ഡി.ഫ് പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ, ജനറല്‍ സെക്രട്ടറി ഷൗക്കത്ത് എലിക്കാട്, ആംബുലന്‍സ് റോഡ് സേഫ്റ്റി വിംഗ് ഭാരവാഹികളായ നൗഷാദ് കൊഴങ്ങോരന്‍, ജാഫര്‍ കണലാട് (എസ് ടി.യു അടിവാരം യൂണിറ്റ് ) തുടങ്ങിയ മറ്റു സഹപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍