ആര്‍ട്ടിസ്റ്റ് സുചാതന് സ്വീകരണം നല്‍കി
കുവൈത്ത്: തനിമ കുവൈത്ത് അരങ്ങൊരുക്കുന്ന ഷേക്‌സ്പിയര്‍ നാടകമായ മാക്ബത്തിനു രംഗപടമൊരുക്കാന്‍ കുവൈത്തില്‍ എത്തിയ പ്രമുഖ രംഗപട കലാകാരന്‍ ആര്‍ട്ടിസിറ്റ് സുജാതനെ തനിമ ഹാര്‍ഡ്കോര്‍ അംഗങ്ങള്‍ ആയ ബാബുജി ബത്തേരി, റുഹൈല്‍ വിപി, വിജേഷ് വേലായുധന്‍, ജീസണ്‍ ജോസഫ്, കുമാര്‍ തൃത്താല എന്നിവര്‍ എയര്‍പ്പോര്‍ട്ടില്‍ സ്വീകരിച്ചു.നാടകകളരിക്ക് പിന്തുണയേകാന്‍ ആര്‍ട്ടിസ്റ്റ് സുചാതനോടൊപ്പം നാട്ടില്‍ നിന്നും വന്ന മുന്‍പ്രവാസിയും തനിമയുടെ സീനിയര്‍ ഹാര്‍ഡ് കോര്‍ മെംബറും ആയിരുന്ന രഘുനാഥന്‍ നായര്‍ക്കും സ്വീകരണം നല്‍കി.
1967 മുതല്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം മൂവായിരത്തോളം നാടകങ്ങള്‍ക്ക് രംഗപടമൊരുക്കിയിട്ടുണ്ട്.മികച്ച രംഗപടത്തിനുള്ള കേരളസംസ്ഥാന നാടകപുരസ്‌കാരം, ആരംഭം മുതല്‍ തുടര്‍ച്ചയായി പതിനഞ്ചുതവണ സുജാതന്‍ നേടിയിരുന്നു. ഈ പുരസ്‌കാരം ഇതുവരെ മറ്റാര്‍ക്കും ലഭിച്ചിട്ടുമില്ല.
കെ.പി.എ.സി. പോലുള്ള പ്രമുഖ പ്രൊഫഷണല്‍ നാടകസംഘങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം നിരവധി അമേച്വര്‍ നാടകങ്ങള്‍ക്കുവേണ്ടിയും രംഗപടമൊരുക്കുന്നുണ്ട്. 55 വര്‍ഷം, 5000ത്തിലധികം നാടകങ്ങള്‍, 50തില്‍ പരം ക്യാന്‍വാസുകളുമായ് മൂന്ന് തലമുറ ഘട്ടങ്ങള്‍ താണ്ടി ആര്‍ട്ടിസ്റ്റ് സുജാതന്‍ പഴയ തലമുറയില്‍ നിന്നും നാടകകലയുടെ ജീവന്‍ പുതുതലമുറയ്ക്ക് പകുത്തു നല്‍കി മുന്നോട്ട് പോവുകയാണു.. ബാബുജി ബത്തേരിയുടെ സംവിധാനത്തില്‍ ബിബ്ലിക്കന്‍ എക്‌സിബിഷനു വേണ്ടി ആദ്യമായ് കുവൈത്തില്‍ എത്തിയ അദ്ദേഹം, നീതിമാന്റെ സിംഹാസനം, സാന്റാ റിഡീമര്‍ എന്ന ലൈറ്റ് & സൗണ്ട് ഷോ, തനിമയുടെ ഒരു വടക്കന്‍ വീരഗാഥ, കല്‍പകിന്റെ ഒഥല്ലോ അടക്കം കുവൈത്തിലെ വിവിധ കലാസംഘങ്ങളുടെ നാടക പരിശ്രമങ്ങള്‍ക്ക് രംഗപടമൊരുക്കിയിട്ടുണ്ട്. ഏപ്രില്‍ 22-23-24 ദിവസങ്ങളില്‍ കുവൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ വൈകീട്ട് 6:30നു കുവൈത്ത് പ്രവാസികള്‍ക്ക് നാടകകാഴ്ചയുടെ വ്യത്യസതമായ വിസ്മയം ഒരുക്കാന്‍ ഒരുങ്ങുകയാണു തനിമകുവൈത്തും അണിയറ പ്രവര്‍ത്തകരും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍