ചുരത്തിലെ വാഹനാപകടം; ചികിത്സയിലായിരുന്നയാള്‍ മരിച്ചു

ബത്തേരി: വയനാട് ചുരത്തില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കൊക്കയിലേക്കു വീണ് പരിക്കേറ്റ ബൈക്ക് യാത്രികന്‍ ചികിത്സയിലിരിക്കെ മരിച്ചു. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കൊട്ടയങ്ങല്‍ റാഷിദ് (24) ആണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശു പത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സഹയാത്രികനും ബന്ധുവായ ബത്തേരി മാടക്കര പാമ്പാടന്‍ ഹൗസില്‍ ഷെരീഫ് (30) പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ്.ഒമ്പതാം വളവിനുതാഴെ തകരപ്പാടിക്കുമുകളിലായി ഇന്നലെ വൈകീട്ടായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച ബൈക്കും ചുരമിറങ്ങിവരുക യായിരുന്ന ലോറിയും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കില്‍നിന്ന് തെറിച്ചുപോയ ഇരുവരും മുപ്പതടിയിലധികം താഴ്ചയിലേക്ക് വീഴുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. അപകടവിവരമറിഞ്ഞെത്തിയ യാത്രക്കാരുടെയും സന്നദ്ധപ്രവര്‍ ത്തകരുടെയും നേതൃത്വത്തിലാണ് യു വാക്കളെ മുകളിലെത്തിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍