എ.കെ.എസ്.ടി.യു സെക്രട്ടറിയേറ്റ് ധര്‍ണ്ണ നടത്തി

തിരുവനന്തപുരം: രണ്ട് വര്‍ഷമായി സ്ഥാനക്കയറ്റം ലഭിച്ച ഗവണ്‍മെന്റ് പ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ശമ്പള സ്‌കെയില്‍ അനുവദിക്കുക, മാസങ്ങളായി കുടിശികയായ ഉച്ചഭക്ഷണതുക നല്‍കുക, ഇതിനുള്ള കേന്ദ്രവിഹിതം വര്‍ദ്ധിപ്പിക്കുക, ഇതുവരെയുള്ള തസ്തിക നിര്‍ണ്ണയം തത്വത്തില്‍ അംഗീകരിച്ച് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുക, ഹയര്‍സെക്കന്ററി ജൂനിയര്‍ ഇംഗ്ലീഷ് അധ്യാപകരുടെ നിയമനതുടര്‍ച്ച ഉറപ്പാക്കുക, എയ്ഡഡ് സ്‌കൂള്‍ അധ്യാപകനിയമനവും അംഗീകാര നടപടികളും ത്വരിതപ്പെടുത്തുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അധ്യാപക ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണാ സമരം സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീര്‍ ഉദ്ഘാടനം ചെയ്തു.
എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് പി.കെ മാത്യു അധ്യക്ഷനായി. സെക്രട്ടറി എഫ്.വില്‍സണ്‍ സ്വാഗതം പറഞ്ഞു. മുന്‍പ്രസിഡന്റ് എന്‍.ഗോപാലകൃഷ്ണന്‍, ട്രഷറര്‍ കെ.സി സ്‌നേഹശ്രീ, ജോയിന്റ് കൗണ്‍സില്‍ സെക്രട്ടറി സജീവ്, സെക്രട്ടേറിയറ്റ് സ്റ്റാഫ് അസ്സോസിയേഷന്‍ അഭിലാഷ്, കെജിഒഎഫ് സംസ്ഥാന കമ്മിറ്റി അംഗം സജി ദിവാകരന്‍, എ.കെ.എസ്.ടി.യു സംസ്ഥാനഭാരവാഹികളായ ജോര്‍ജ് രത്‌നം, കെ പത്മനാഭന്‍, ശശിധരന്‍കല്ലേരി, കെ.എസ് ഷിജുകുമാര്‍, ബിജു പേരയം, സി ബിജു, റാങ്ക് ഹോള്‍ഡര്‍ പ്രതിനിധി അരുണ്‍ആന്റണി എന്നിവര്‍ സംസാരിച്ചു. ലോര്‍ദോന്‍ നന്ദി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍