പ്രവാസി വയനാട് യുഎഇ ഇഫ്താര്‍ സംഗമം നടത്തി
ഉമ്മുല്‍ഖുവൈന്‍: യുഎഇവയനാട്ടുകാരുടെ കൂട്ടായ്മയായ പ്രവാസി വയനാട് യുഎഇ സെന്‍ട്രല്‍ കൗണ്‍സില്‍ കുടുംബാംഗങ്ങള്‍ക്കായി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.യുഎഇ യുടെ വിവിധ എമിറേറ്റ്സ്‌കളില്‍ ജോലിചെയ്യുന്ന പ്രവാസി വയനാടിന്റ പ്രവര്‍ത്തകര്‍ ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ഒത്തു കൂടി.സെന്‍ട്രല്‍ കമ്മിറ്റി നേതൃത്വം നല്‍കിയ ഇഫ്താര്‍ സംഗമം വിജയിപ്പിക്കുന്നതില്‍ ഉമ്മുല്‍ കുവൈന്‍ ചാപ്റ്റര്‍ പ്രതിനിധികള്‍ ശ്രദ്ധേയമായ പങ്കു വഹിച്ചു.
പ്രവാസി വയനാട് സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഷിനോജ് മാത്യു സ്വാഗതം പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് കൂരിയാടന്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു. അഡ്വവൈസറി ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ: മുഹമ്മദ് അലി വേദി ഉദ്ഘടാനം ചെയ്തു.സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അയ്യൂബ് പതിയില്‍ നന്ദി പറഞ്ഞു,
ഇഫ്താറിനു വേണ്ടി ഒരുക്കിയ രുചി കരമായ ഭക്ഷണവും, എല്ലാവരും പരസ്പരം സ്നേഹ ബന്ധങ്ങളും പുതുക്കിയ വേദിയില്‍ വിവിധ ചാപ്റ്റുകളില്‍ നിന്നുള്ള ചെയര്‍മാന്‍മാര്‍ കണ്‍വീനര്‍മാര്‍ ട്രഷറര്‍. രക്ഷാധികാരിമാര്‍ സബ് കമ്മിറ്റി യിലുള്ളവര്‍ കുടുംബങ്ങള്‍ കൂടാതെ ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രധാന ഭാരവാഹികള്‍ അടക്കം 160 പേരോളം പങ്കെടുത്തു,
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍