തനിമ കുവൈത്ത് ഇഫ്താര്‍ സംഘടിപ്പിച്ചു. കുവൈത്ത്: തനിമ കുവൈത്ത് യുണൈറ്റഡ് ഇന്ത്യന്‍ സ്
കൂളില്‍ സംഘടിപ്പിച്ച 'സൗഹൃദത്തനിമ' ഇഫ്താര്‍ സംഗമം ഫാദര്‍ ഡേവിസ് ചിറമേല്‍ ഉദ്ഘാടനം ചെയ്തു. അവയവദാനത്തിന്റെ മഹത്വം ഉണര്‍ത്തിക്കൊണ്ട് ഫാദര്‍ ഡേവിസ് ചിറമേല്‍, മാനുഷികമൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ഓരോ പ്രവാസിയും അവയവദാന സന്നദ്ധരായ് രജിസ്റ്റര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. പ്രോഗ്രാം കണ്‍വീനര്‍ ഷാജി വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. ബാബുജി ബത്തേരി ആമുഖപ്രസംഗം നടത്തി.
ചടങ്ങില്‍ ജോണി കുന്നില്‍ സ്വാഗതം പറഞ്ഞു. ഫൈസല്‍ മഞ്ചേരി റമദാന്‍ സന്ദേശം കൈമാറി. അഡ്വ. ജോണ്‍ തോമസ്, ബിഇസി എക്‌സ്‌ചേഞ്ച് സിഇഒ മാത്യു വര്‍ഗ്ഗീസ്, മെട്രോ ക്ലിനിക്ക് സിഇഒ മുസ്തഫ ഹംസ പയ്യന്നൂര്‍, ഡോ: അമീര്‍ അഹമദ് , ജേക്കബ് മാത്യു, ജേക്കബ് വര്‍ഗ്ഗീസ്, സുരേഷ് കെ.പി, ദിലീപ് ഡികെഎന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സഫീന റെന്റ് എ കാര്‍ ജെന. മാനേജര്‍ മോഹന്‍ ജോര്‍ജ്ജ് മാക്ബത്ത് നാടകത്തിന്റെ സിഡി റിലീസ് ചെയ്തു. ഷൈജു പള്ളിപ്പുറം, ഉഷ ദിലീപ് എന്നിവര്‍ പ്രൊഗ്രാം നിയന്ത്രിച്ചു. റുഹൈല്‍ വിപി പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍