104 ലിറ്റര്‍ മാഹി മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

തലപ്പുഴ: മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത് ചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തലപ്പുഴ കമ്പി പാലത്തെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വള്ളിയൂര്‍ക്കാവ് ഉത്സവത്തോട് അനുബന്ധിച്ച് വില്‍പ്പനക്ക് സൂക്ഷിച്ച 104 ലിറ്റര്‍ മാഹി മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. തലപ്പുഴ കമ്പി പാലം ആള്‍വെയിന്‍ വീട്ടില്‍ 'ബേസിലപ്പന്‍' എന്ന് വിളിക്കുന്ന ബേസില്‍ ആള്‍വെയ്ന്‍ (64) ആണ്അറസ്റ്റിലായത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജിനോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രജീഷ് എ.സി, സുരേഷ് വി.കെ, സനൂപ് കെ .എസ്, വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ സെല്‍മ ജോസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മാനന്തവാടി ജെ.എഫ്.സി.എം കോടതിയില്‍ ഹാജരാക്കാനുള്ള നടപടിസ്വീകരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍