OPEN NEWSER

Tuesday 08. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാടു വരഞ്ഞു ജീവിതം കരം പിടിച്ച് കളക്ടര്‍

  • Kalpetta
22 Mar 2023

 

നുല്‍പ്പുഴ: കാടിന്റെ ഉള്ളറകളില്‍ നിന്നും ഹോസ്റ്റലിലെ ചുമരിലേക്ക് കുട്ടികള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാന്‍ കളക്ടറെത്തി. കാടറിവിന്റെ ഇനിയുമറിയാത്ത കാഴ്ചകളുടെ കൈപിടിച്ച് ജില്ലാ കളക്ടര്‍ ഡോ.രേണുരാജും ഇവിടെ പുതിയ പഠിതാവായി. ജില്ലയില്‍ ചുമതലയേറ്റ ശേഷം ആദ്യമായി നുല്‍പ്പുഴ രാജീവ് ഗാന്ധി ആശ്രമം മോഡല്‍ റെസിഡന്‍ഷ്യല്‍ വിദ്യാലയം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ക്ക് കുട്ടികളുടെ കലാചാരുതയും വേറിട്ട അനുഭവമായി. രണ്ടാഴ്ചകളുടെ പരിശീലനത്തിലാണ് കുട്ടികള്‍ ചുമരെന്ന വലിയ ക്യാന്‍വാസിലേക്ക് നിറം കലര്‍ത്തി ചിത്രങ്ങളെഴുതിയത്.

കാട്ടരുവിയില്‍ ഉല്ലസിക്കുന്ന കാട്ടുകൊമ്പന്‍മാരും ദൈവപുരകളും ഗോത്ര ജനതയുടെ ആചാരപെരുമകളുമെല്ലായിരുന്നു നീളന്‍ ചുമരില്‍ കുട്ടികളുടെ വരയില്‍ നിറഞ്ഞത്. ചിത്രകലാധ്യാപകന്‍ ടി.കെ.അശോക് കുമാറിനൊടൊപ്പം  മായ്ച്ചും വരച്ചുമുളള ഏതാനും ദിവസങ്ങളാണ്   ഇവരെ നല്ലൊരു ചിത്രകാരന്‍മാരാക്കിയത്.   പലരും ആദ്യമായിട്ടാണ് അക്രലിക് പെയിന്റും ബ്രഷും കൈയിലെടുത്തത് പോലും. അഞ്ചാം തരക്കാരനായ അമല്‍ മുതല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ജിഷ്ണു വരെയുളള കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗത്തില്‍ നിന്നുള്ള മുപ്പത്തിയൊന്ന് ഗോത്രവിദ്യാര്‍ത്ഥികളാണ് ചിത്രമെഴുത്തില്‍ അണിനിരന്നത്. ഗോത്ര വര്‍ണ്ണ വിസ്മയങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ രേണു രാജ് അനാച്ഛാദനം ചെയ്തപ്പോള്‍ ഇത് നൂല്‍പ്പുഴ എം.ആര്‍.എസ്സിനും  അഭിമാന നിമിഷമായി.

 

അടുക്കും ചിട്ടയോടെയുമുള്ള പഠനവും ജീവിതവും വിജയത്തിന്റെ അടി സ്ഥാനമാണെന്ന് ജില്ലാ കളക്ടര്‍ ഗുണപാഠ കഥയിലൂടെ വിദ്യാര്‍ത്ഥികളെ ഓര്‍മ്മിപ്പിച്ചു. പഠന പാഠ്യേതര വിഷയങ്ങളിലെല്ലാം മത്സരിക്കുന്ന നൂല്‍പ്പുഴ എം.ആര്‍.എസ്സിലെ കുട്ടികള്‍ നിറഞ്ഞ കൈയ്യടിയോടെ കളക്ടറുടെ വാക്കുകളെ സ്വീകരിച്ചു. കുട്ടികള്‍ക്കൊപ്പം നടന്ന് പഠന വിശേഷങ്ങളെല്ലാം ചോദിച്ചറിഞ്ഞ കളക്ടര്‍ ഹോസ്റ്റലില്‍ നിന്നും അവര്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കുട്ടികളുടെ താമസ പഠന സൗകര്യങ്ങളും കളക്ടര്‍ വിലയിരുത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി.ജി.സുരേഷ് ബാബു, പ്രധാനാധ്യാപകന്‍ കെ.പി.ഷാജു, സീനിയര്‍ സൂപ്രണ്ട് ടി.കെ.മനോജ്, ടി.ഡി.ഒ ജി.പ്രമോദ്, ഹോസ്റ്റല്‍ മാനേജര്‍ പി.കെ.സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ ജില്ലാ കളക്ടറെ സ്വീകരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കായികവിദ്യാഭ്യാസ മേഖലകളില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ മുന്നേറുന്നു: മന്ത്രി ഒ.ആര്‍ കേളു
  • വയനാട് മെഡിക്കല്‍ കോളേജിനോടുള്ള അവഗണന അവസാനിപ്പിക്കണം: തൃണമൂല്‍ കോണ്‍ഗ്രസ്
  • വാട്‌സാപ്പ് വഴി പോലീസ് ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക അധിക്ഷേപം; പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍
  • മന്ത്രി ഒ.ആര്‍ കേളു നാളെ ജില്ലയില്‍
  • കഞ്ചാവുമായി യുവാവ് പിടിയില്‍
  • കര്‍ണാടകയില്‍ വാഹനാപകടം: പിണങ്ങോട് സ്വദേശിയായ യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show