നാട്ടുവൈദ്യവുമായി നടക്കുന്ന ഇതര സംസ്ഥാന യുവാവ് ആത്മഹത്യ ചെയ്തു; വെളുത്തുള്ളി എസെന്‍സ് കുടിച്ചാണ് മരണമെന്ന് ബന്ധുക്കള്‍

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് ഉത്സവ നഗരിയില്‍ ആദിവാസി നീലാംബരി ഹെര്‍ബല്‍ ഓയില്‍ എന്ന പേരില്‍ മുടി വളരാനുള്ള എണ്ണയും, തൈലവും, കുഴമ്പും മറ്റും വില്‍പ്പന നടത്താനായെത്തിയ കച്ചവടക്കാരനായ യുവാവ് ആത്മഹത്യ ചെയ്തു. കര്‍ണാടക ഹുന്‍സൂര്‍ സ്വദേശി ഉന്നു (32) ആണ് മരിച്ചത്. ഉത്സവനഗരിയുടെ പുറത്തായി ഇന്നലെ വൈകീട്ട് ആറ് മണിയോടെ അവശനിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും രാത്രി എട്ടരയോടെ മരിക്കുകയായിരുന്നു. നാട്ടുമരുന്നിനായി ഉപയോഗിക്കുന്ന വെളുത്തുള്ളി എസെന്‍സ് കുടിച്ചതിനെ തുടര്‍ന്നാണ് മരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്നാല്‍ തികച്ചും നാടന്‍ ഔഷധമാണെന്ന് പറഞ്ഞ് വില്‍പന നടത്തുന്ന പ്രസ്തുത എസന്‍സ് കുടിച്ചതാണ് മരണത്തിലേക്ക് നയിച്ചതെന്നുള്ളതില്‍ വ്യക്തത കുറവുണ്ട്. അതു കൊണ്ടു തന്നെ പോസ്റ്റുമോര്‍ട്ടം ഫലം പുറത്ത് വന്നാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ. കഴിച്ച എസന്‍സില്‍ മറ്റ് രാസവസ്തുക്കളോ മറ്റോ ചേര്‍ന്നിട്ടുണ്ടോയെന്നുള്ള കാര്യവും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. കുടുംബ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച ഉന്നുവിന്റെ ഭാര്യ മക്കളേയും കൊണ്ട് വീട് വിട്ട് പോയിരുന്നു. ഇതില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍