ഫ്രാന്‍സിന്റെ പുതിയ ക്യാപ്റ്റനായി എംബാപ്പെ
ഫ്രാന്‍സ് ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ ക്യാപ്റ്റനായി പിഎസ്ജിയുടെ യുവതാരം കിലിയന്‍ എംബാപ്പെ. മുന്‍ ക്യാപ്റ്റനും ഗോള്‍ കീപ്പറുമായി ഹ്യൂഗോ ലോറിസ് വിരമിച്ചതോടെയാണ് എംബാപ്പെയ്ക്ക് ക്യാപ്റ്റന്റെ ആംബാന്‍ഡ് സമ്മാനിക്കാന്‍ ഫ്രഞ്ച് ഫുട്‌ബോള്‍ തീരുമാനിച്ചത്. 24കാരനായ താരം ഫ്രാന്‍സ് കോച്ച് ദിദിയര്‍ ദെഷാംപ്സുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ക്യാപ്റ്റന്‍ പദവി ഏറ്റെടുത്തത്. അന്റോയിന്‍ ഗ്രീസ്മാനാണ് വൈസ് ക്യാപ്റ്റന്‍.
ഫ്രാന്‍സിനായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ചിട്ടുള്ള ലോറിസ് ലോകകപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ വിരമിക്കുകയായിരുന്നു. മത്സരത്തില്‍ അര്‍ജന്റീനയ്‌ക്കെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫ്രാന്‍സ് കീഴടങ്ങിയത്. ഫൈനലില്‍ എംബാപ്പെ ഹാട്രിക്ക് നേടിയിരുന്നു.
ദേശീയ ജഴ്‌സിയില്‍ ആകെ 66 മത്സരങ്ങളാണ് എംബാപ്പെ കളിച്ചിട്ടുള്ളത്. ക്യാപ്റ്റനെന്ന നിലയിലുള്ള എംബാപ്പെയുടെ ആദ്യ പോരാട്ടം വെള്ളിയാഴ്ച നെതര്‍ലന്‍ഡ്സിനെതിരെ നടക്കും. യൂറോ 2024 യോഗ്യതാ മത്സരമാണ് ഇത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍