വായിക്കുന്നത് ജീവിക്കാനാവണം: ഡോ.ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ്

മാനന്തവാടി: അക്ഷരത്തിന്റെ വിത്ത് പാകലും ആശയങ്ങളുടെ വിരുന്നൊരുക്കുലുമാണ് അക്ഷരക്കൂട് ലക്ഷ്യമിടുന്നതെന്ന് അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് മെത്രാപ്പോലീത്ത പറഞ്ഞു.ഇന്നിന്റെ സ്മാര്‍ട്ട് ഡിജിറ്റല്‍ ലോകത്ത് ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ചൈതന്യമാണ് അക്ഷരങ്ങള്‍. വെറുതെ വായിക്കാനല്ല, വായനയിലൂടെ വളരാനാവണം. വായിക്കുന്നത് അറിയാനാണ്. അറിയുന്നത് ആവിഷ്‌കരിക്കാനാവണം. വായിക്കുന്നത് ജീവിക്കാനാവണം. അതിന് ജീവിതം വായനയും വായന ജീവിതവുമാകണം. പുസ്തകത്തെയും പ്രകൃതിയെയും മനുഷ്യനെയും വായിക്കാന്‍ മനസ്സ് കാണിക്കണം. അക്ഷരജ്ഞാനത്തില്‍ നിന്ന് ആത്മജ്ഞാനത്തിലേക്ക് വളരണം. അറിവ് ജീവിതത്തില്‍ അഭ്യസിക്കണം. അമ്മേ ഞാന്‍ എമ്മേ ആയി എന്ന് പറയുന്നതല്ല വിദ്യാഭ്യാസം.മുറിവുണ്ടാക്കാനുംമുറിവുണക്കാനുംവാക്കിനാവുമെന്നും ബിഷപ് പറഞ്ഞു. മലബാര്‍ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ അക്ഷരങ്ങളേയും ആശയങ്ങളേയും ആദരിക്കുന്നവരുടെ സ്‌നേഹക്കൂട്ടായ്മയായ 'അക്ഷരക്കൂട് 'പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്. മാനന്തവാടി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ നടന്ന ചടങ്ങ്
പ്രശസ്ത എഴുത്തുകാരന്‍ സാദിര്‍ തലപ്പുഴ ഉദ്ഘാടനം ചെയ്തു. ഫാ. വര്‍ഗ്ഗീസ് ടി.യു.താഴത്തെക്കുടിഫാ. സോജന്‍ വാണാക്കുടി എന്നിവര്‍ പുസ്തകം പരിചയപ്പെടുത്തി. കവിയത്രി സ്റ്റെല്ലാ മാത്യു മുഖ്യ പ്രഭാഷണം നടത്തി. അക്ഷരക്കൂട്ട് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ഷൈജന്‍ മറുതല, വികാരി ഫാ. ഡോ. കുര്യാക്കോസ് വെളളച്ചാലില്‍, സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ട്രസ്റ്റി രാജു അരികുപുറത്ത്, ഫാ. എല്‍ദോ മനയത്ത് എന്നിവര്‍ പ്രസംഗിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍