പ്രാര്‍ത്ഥനകള്‍ ഫലം കണ്ടു വിവേക് ജീവിതത്തിലേക്ക് മടങ്ങിവന്നു

മേപ്പാടി: കരള്‍സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് അബുദാബി ക്ലേവ് ലാന്റ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മേപ്പാടി ചൂരല്‍മല സ്വദേശി വിവേക് ചികിത്സക്ക് ശേഷം നാട്ടിലേക്ക് മടങ്ങി. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ക്ക് ഒരുങ്ങി വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വിവേകിന് കരള്‍ പകുത്തുനല്‍കാന്‍ ഒരു ധാദാവും തയ്യാറായി നില്‍ക്കെയാണ് വൈദ്യശാസ്ത്രത്തെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് കരള്‍ പ്രവര്‍ത്തിച്ചു തുടങ്ങുകയും വളരെ പെട്ടെന്ന്തന്നെ സാധാരണ നിലയിലേക്ക് എത്തുകയും ചെയ്തത്..തുടര്‍ന്ന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ വേണ്ടെന്ന് വെക്കുകയും ആവശ്യമായ ചികിത്സ നല്‍കി ഡിസ്ചാര്‍ജ്ജ് ചെയ്യുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ചികിത്സ ചിലവുകള്‍ പൂര്‍ണ്ണമായും അബുദാബിയിലെ ഇന്‍ഷുറന്‍സ് കമ്പനി ആണ് വഹിച്ചത്. തുടക്കം മുതല്‍ എല്ലാ സഹായങ്ങളുമായി കൂടെ നിന്ന അബുദാബിയിലെ വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍, അബുദാബി വയനാട് കെഎംസിസി, എസ്‌കെ.എസ്എസ്എഫ് എന്നീ വയനാടന്‍ സംഘടനകള്‍ വിവേകിനും സഹായി ആയി വന്ന ബന്ധുവിനും ഉള്ള എയര്‍ ടിക്കറ്റ് ഉള്‍പ്പെടെ നല്‍കിയാണ് യാത്രയാക്കിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍