പാണക്കാട് കുടുംബം കേരളീയ സമൂഹത്തിന്റെ അവലംബം: സകരിയ്യാ ഫൈസി കൂടത്തായ്

കമ്പളക്കാട്: മത-ജാതി ഭേദങ്ങള്‍ക്കതീതമായി കേരളീയ സമൂഹത്തിന്റെ അവലംബമാണ് പാണക്കാട് കൊടപ്പനക്കല്‍ തറവാടെന്ന് പ്രമുഖ വാഗ്മി റഫീഖ് സകരിയ്യാ ഫൈസി കൂടത്തായ് പറഞ്ഞു. കമ്പളക്കാട് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിച്ച സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമുദായത്തിനും സമൂഹത്തിനും വേണ്ടി ഉരുകിത്തീരുന്ന മെഴുകുതിരികളാണ് അവിടത്തെ ഓരോ കണ്ണിയുമെന്ന് അദ്ദേഹം പറഞ്ഞു. ടി.വി അബ്ദുറഹ് മാന്‍ ഫൈസി അദ്ധ്യക്ഷനായിരുന്നു. പാണക്കാട് സയ്യിദ് ശഹീറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.സി ഇബ്‌റാഹിം ഹാജി, വി.പി ശുക്കൂര്‍ ഹാജി, പി.ടി അശ്‌റഫ് ഹാജി , പി. ഉമര്‍ ബാഖവി , മുസ്തഫ ഫൈസി, ഹനീഫ് റഹ് മാനി, പി. ഇബ്‌റാഹിം മൗലവി, എം.എം ബശീര്‍ , എം.കെ കാദര്‍, ഷമീര്‍ എം.കെ, അബൂബക്കര്‍ , ഷമീര്‍ കരണി, ശിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു . ഹാരിസ് ബാഖവി സ്വാഗതവും അബ്ദു റഹ് മാന്‍ ഫൈസി നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍