വാഹനാപകടത്തില്‍ യുവാവ് മരിച്ചു

കല്‍പ്പറ്റ : വെങ്ങപ്പള്ളി പൊഴുതന റോഡില്‍ അത്തിമൂലയില്‍ ഗുഡ്‌സ് ഓട്ടോയില്‍ തട്ടിയ ശേഷം നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് കൈത്തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റ യുവാവ് മരിച്ചുആനോത്ത് കോന്തേരി മണിയുടെയും, ലക്ഷ്മിയുടേയും മകന്‍ ജിതിന്‍ (18) ആണ് മരിച്ചത്. സഹയാത്രികന്‍ പൊഴുതന മാളിയേക്കല്‍ ഫസല്‍ ജസീം (18) പരിക്കുകളോടെ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം നടന്ന അപകടത്തില്‍ പരിക്കേറ്റ ഇരുവരേയും കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ ജിതിന്‍ മരിക്കുകയായിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍