വാട്ട്സ് ആപ്പ് സന്ദേശങ്ങള്‍ തെറ്റിപ്പോയോ ? ഡിലീറ്റ് ചെയ്യേണ്ട; വരുന്നു തകര്‍പ്പന്‍ ഫീച്ചര്‍
ലോകത്തെ തന്നെ ഏറ്റവും പ്രചാരമേറിയ ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്ട്സ് ആപ്പ്. ലോകമെമ്പാടും 2 ബില്യണ്‍ ഉപഭോക്താക്കളാണ് വാട്ട്സ് ആപ്പിന് ഉള്ളത്. ഏറ്റവും കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ച് അപ്ഡേറ്റ്സ് നല്‍കുന്ന ആപ്പും വാട്ട്സ് ആപ്പ് തന്നെയാണ്.
ഇപ്പോഴിതാ വാട്ട്സ് ആപ്പ് ലോകം കാത്തിരുന്ന ഒരു ഫീച്ചറിന്റെ പണിപ്പുരയിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വാട്ട്സ് ആപ്പില്‍ മെസേജ് അയക്കുമ്പോള്‍ ചിലപ്പോള്‍ തെറ്റുകള്‍ വരാറുണ്ട്. ആ മെസേജ് ഡിലീറ്റ് ചെയ്ത് പുതിയ സന്ദേശം അയക്കുന്നതാണ് നിലവിലെ രീതി. എന്നാല്‍ ഇനി തെറ്റിയ മെസേജുകള്‍ ഡിലീറ്റ് ചെയ്യാതെ എഡിറ്റ് ചെയ്യാന്‍ പുതിയൊരു ഓപ്ഷന്‍ വരികയാണ്. മെസേജുകള്‍ അയച്ച് 15 മിനിറ്റിനകം തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കും. ഈ സമയപരിധി കടന്നാല്‍ പിന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കില്ല.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍