ചുരം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കണം; നിവേദനം നല്‍കി

താമരശ്ശേരി: കോഴിക്കോട് - കൊല്ലഗല്‍ ദേശീയ പാതയില്‍പ്പെട്ട വയനാട് ചുരത്തിലെ യാത്രാ ദുരിതം പരിഹരിക്കുന്നതിന് നിര്‍ദിഷ്ട ചിപ്പിലിത്തോട് -മരുതിലാവ് - തളിപ്പുഴ ചുരം ബൈപ്പാസ് നിര്‍ദേശത്തിന്റെ സാധ്യതപരിശോധിക്കാനായി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ ശ്രദ്ധയില്‍ പ്പെടുത്തുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍ പറഞ്ഞു.ചുരം ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കി ചുരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി ഇന്നലെ കേന്ദ്ര മന്ത്രിക്ക് നിവേദനം നല്‍കുന്നതിനോടൊപ്പം ചുരം യാത്രക്കാരുടെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തിയപ്പോഴാണ് മന്ത്രിയുടെ ഈ മറുപടി.ചുരം ബൈപാസ് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളായ വി.കെ.ഹുസൈന്‍ കുട്ടി,ടി.ആര്‍.ഒ. കുട്ടന്‍, ബിജു താന്നിക്കാക്കുഴി, ഗിരീഷ് തേവള്ളി, വി.കെ.മൊയ്തു മുട്ടായി എന്നിവരാണ് നിവേദനം നല്‍കി കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍