വാഹനാപകടത്തില്‍ പരിക്കേറ്റ മുന്‍ ഗ്രാമ പഞ്ചായത്തംഗം മരിച്ചു

പുല്‍പ്പള്ളി: വേലിയമ്പം ഭൂദാനത്ത് വെച്ചുണ്ടായ വാഹന അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രക്കാരനായ പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് മുന്‍ അംഗം വേലിയമ്പം കുന്നപ്പള്ളിയില്‍ സാബു ആണ് മരണപ്പെട്ടത്. ഇന്ന് രാത്രി 8.30 യോടെ ഭുദാനത്തിനടുത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിന് പിന്നിലിടിച്ചായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സാബുവിനെ ബത്തേരി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.വേലിയമ്പം ദേവിവിലാസം വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരനാണ് സാബു. പുല്‍പ്പള്ളി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റായിരുന്നു. ഭാര്യ: അമ്പിളി (അധ്യാപിക വേലിയമ്പം ഡി.വി.എച്ച്.എസ്.എസ്). മക്കള്‍: അനോണ്‍ സാബു, ബേസില്‍ സാബു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍