കുവൈത്ത് വയനാട് അസോസിയേഷന്‍ വിന്റര്‍ വിനോദയാത്ര നടത്തി
കുവൈത്ത്: കുവൈത്ത് വയനാട് അസോസിയേഷന്‍ അംഗങ്ങള്‍ക്കായി വിന്റര്‍ വിനോദയാത്ര കബ്ദില്‍ സംഘടിപ്പിച്ചു. അംഗങ്ങളുടെ പങ്കാളിത്തവും മികവേറിയ കലാകായിക മത്സരങ്ങളും കൊണ്ടും യാത്ര മികവുറ്റതായി.
ബ്ലെസ്സന്‍ സാമുവല്‍, ജിജില്‍ മാത്യു, അലക്‌സ് മാനന്തവാടി എന്നിവരുടെ നേതൃത്വത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ മനീഷ് മേപ്പാടി പരിപാടികള്‍ നിയന്ത്രിച്ചു. പി.എം നായര്‍, ഡോ.സാജുയപി ശശി എന്നിവര്‍ അതിഥികളായിരുന്നു. വയനാടന്‍ തമ്പാന്‍സ്, മലനാട്, വീരപഴശ്ശി, വയനാടന്‍ കൊമ്പന്‍ എന്നീ നാലു ഗ്രൂപ്പുകള്‍ തമ്മിലുള്ള വിവിധ മത്സരങ്ങളില്‍ കൊമ്പന്‍ ഗ്രൂപ്പ് ഓവറോള്‍ സമ്മാനം കരസ്ഥമാക്കി.
കുവൈത്തില്‍ ഉള്ള വയനാട്ടുകാരുടെ ഉന്നമനവും പ്രവാസകാലത്ത് അവര്‍ക്ക് തണലായ് നില്‍ക്കുക എന്നതുമാണു സംഘടനയുടെ ലക്ഷ്യം എന്ന് ജെന. സെക്രെട്ടറി ജിജില്‍ മാത്യു ഓര്‍മ്മപ്പെടുത്തി. മുബാറക്ക് കാമ്പ്രത്ത്, പ്രസീത സല്‍മിയ, സുകുമാരന്‍ ഫര്‍വാനിയ, അജേഷ് സെബാസ്റ്റ്യന്‍, ഷൈന്‍ ബാബു, മഞ്ചുഷ സിബി, ജോസ് പാപ്പച്ചന്‍, അനില്‍ ഇരുളം, മന്‍സൂര്‍ അലി, ഷിജി ജോസഫ്, സുദീപ് മാന്യുവല്‍, മിനി കൃഷ്ണ, സിബി എള്ളില്‍ എന്നിവര്‍ വിവിധതരം കര്‍ത്തവ്യങ്ങള്‍ നിയന്ത്രിച്ചു.
മുന്‍ ഭാരവാഹികള്‍ ആയ ജോമോന്‍ ജോസ് , ജസ്റ്റിന്‍ ജോസ് , മാണി ചാക്കോ , ഷിബു സി മാത്യു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍