ഫെസിലിറ്റേറ്റര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന് കീഴില്‍ തിരുനെല്ലി,വരിനിലം,വെളളമുണ്ട മേച്ചേരി, തൊണ്ടര്‍നാട് എട്ടിലാട്ടില്‍,പനമരം മേലെകാപ്പുകുന്ന്,തവിഞ്ഞാല്‍ കാലിമന്ദം,എടവക അഗ്രഹാരം,മാനന്തവാടി കാരങ്കോട്,പടച്ചിക്കുന്ന് എന്നീ കോളനികളില്‍ ആരംഭിക്കുന്ന സാമൂഹ്യപഠന മുറി പദ്ധതിയില്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. സ്ഥാപനം സ്ഥിതി ചെയ്യുന്ന കോളനികളിലെ ബി.എഡ്, ടി.ടി.സി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുളളവരുടെ അഭാവത്തില്‍ പി.ജി.ബിരുദം, പ്ലസ്ടു യോഗ്യതയുളളവരെയും പരിഗണിക്കും.പ്രതിമാസം 15000 രൂപ ഹോണറേറിയം ലഭിക്കും.ജാതി,വയസ്സ്,വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകല്‍ സഹിതം ജൂലൈ 17 ന് രാവിലെ 11 ന് മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ ഹാജരാകണം.ഫോണ്‍. 04935 240210.