ഷാര്‍ജ കെ.എം.സി.സി മാനന്തവാടി മണ്ഡലം കമ്മിറ്റി നിലവില്‍വന്നു
ഷാര്‍ജ: ഷാര്‍ജ കെ.എം.സി.സി മാനന്തവാടി മണ്ഡലം 2023-26 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഷാര്‍ജ കെ.എം.സി.സി വയനാട് ജില്ലാ പ്രസിഡണ്ട് അന്‍വര്‍ സാദത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വെച്ച് പ്രസിഡണ്ട് റാഷിദ് അറക്ക, ജനറല്‍ സെക്രട്ടറി വാസിര്‍ കടവത്ത്, ട്രഷറര്‍ അബ്ദുള്‍ ലത്തീഫ് വാളാട് എന്നിവരുടെ നേതൃത്വത്തില്‍ ആണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്. വൈസ് പ്രസിഡണ്ടുമാരായി അബ്ദുള്‍ അസീസ് ആറുവാള്‍, അബ്ദുള്‍ ഗഫൂര്‍ തരുവണ,മുനീര്‍ കെ.എം.സി എന്നിവരെയും ജോയിന്‍ സെക്രട്ടറിമാരായി ഷമീര്‍.കെ, മുത്തലിബ്.ടി, ഷൗക്കത്തലി. ടി.കെ എന്നിവരെയും തിരഞ്ഞെടുത്തു. മമ്മൂട്ടി കാരക്കമല,അന്‍വര്‍ സാദത്ത് ,മോയിന്‍ വെള്ളമുണ്ട, ഫൈസല്‍ കണ്ടത്തുവയല്‍, ഇസ്മായില്‍ കളത്തില്‍, അബ്ദുറഹ്‌മാന്‍ വാഴയില്‍,സാലിംവാഴയില്‍ എന്നിവര്‍ ജില്ലാ കൗണ്‍സിലര്‍മാര്‍ ആയി മണ്ഡലത്തെ പ്രതിനിധീകരിക്കും. കമ്മിറ്റി തിരഞ്ഞെടുപ്പ് റിട്ടേര്‍ണിങ് ഓഫീസര്‍: നവാസ് അണിയേരിയുടെയും നിരീക്ഷകര്‍ റഷീദ് മദീന, അഷ്റഫ് കമ്പ്‌ലക്കാട് എന്നിവരുടെയും മേല്‍നോട്ടത്തില്‍ ആയിരുന്നു. യോഗത്തിന് ഫൈസല്‍ കണ്ടത്തുവയല്‍ സ്വാഗതം പറഞ്ഞു. ഷാര്‍ജ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി മുജീബ് തൃകണ്ഠാപുരം യോഗം ഉദ്ഘാടനം ചെയ്തു. ഷാര്‍ജ കെ.എം.സി.സി ജില്ലാ സെക്രട്ടറി ഷഫീഖ് പി.പി മുഖ്യപ്രഭാഷണം നടത്തി, സീനിയര്‍ നേതാവ് മൊയ്തൂക്ക കൂളിവയല്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. മോയി കാഞ്ഞായി യോഗത്തിന് നന്ദി രേഖപ്പെടുത്തി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍