വിമാന യാത്രക്കാരുടെ എണ്ണത്തില്‍ ഖത്തറിന് റെക്കോഡ്
വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ഖത്തര്‍. 2022ല്‍ 35 ദശലക്ഷത്തിലധികം വിമാന യാത്രക്കാരാണ് ഖത്തര്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2021 നെ അപേക്ഷിച്ച് ഇത് 101.9% വര്‍ധിച്ചു. ഖത്തറിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്.
2022ല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി 35,734,243 പേരാണ് യാത്ര ചെയ്തത്. 2021ല്‍ ഇത് 17,703,274ആയിരുന്നു. 2021ല്‍ ഖത്തറില്‍ വന്നുപോയത് 1,69,909 വിമാനങ്ങളാണ്. 2022ല്‍ ഈ കണക്ക് 2,17,875 ലേക്കെത്തി.
2022 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടന്ന ഫിഫ വേള്‍ഡ് കപ്പാണ് ഖത്തറിലേക്കുള്ള വിമാന യാത്രികരുടെ എണ്ണം ഇത്ര വര്‍ധിക്കാന്‍ കാരണം.അതേസമയം, എയര്‍ കാര്‍ഗോയില്‍ 11.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2021ലെ കണക്കിലിത് 2,620,095 ടണ്‍ ആയിരുന്നു.2022ലേക്കെത്തിയപ്പോള്‍ 2,321,921 ടണ്ണായി
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍