Budget 2023 : ആദായ നികുതി ഇളവ് പരിധി ഉയര്‍ത്തി; സഭയില്‍ കൈയ്യടി

ആദായ നികുതി പരിധി ഉയര്‍ത്തി ധനമന്ത്രി. ആദായ നികുതി ഇളവ് പരിധി 7 ലക്ഷമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇനി 7 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതിയുടെ പരിധിയില്‍ വരില്ല.
നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറച്ചിരിക്കുകയാണ്. മൂന്ന് മുതല്‍ 6 ലക്ഷം വരെ 5% വും 6 മുതല്‍ 9 ലക്ഷം വരെ 10% വും 9 മുതല്‍ 12 ലക്ഷം വരെ 15%വും , 12 മുതല്‍ 15 ലക്ഷം വരെ 30% വും ആണ് നികുതി സ്ലാബ്.
ഇതുപ്രകാരം 9 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് 45,000 രൂപ നികുതിയായി നല്‍കിയാല്‍ മതി. 15.5 ലക്ഷം രൂപ വരുമാനമുള്ളവര്‍ 52,500 രൂപ നികുതിയായി നല്‍കണം.
കേന്ദ്രബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. സിഗരറ്റിന് വില കൂടും. ക്യാമറ പാര്‍ട്സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷന്‍ സ്പെയര്‍ പാര്‍ട്സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു. ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് മൂന്ന് വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍