തമിഴ്‌നാട്ടില്‍ ബൈക്കപകടത്തില്‍ തൊണ്ടര്‍നാട് സ്വദേശി മരിച്ചു ;സഹോദരന് ഗുരുതര പരിക്ക്

തൊണ്ടര്‍നാട്: തമിഴ്‌നാട് ഗൂഡല്ലൂരിന് സമീപം പാടന്തറയില്‍ ബൈക്കപകടത്തില്‍ തൊണ്ടര്‍നാട് സ്വദേശി മരിച്ചു. പൊര്‍ളോം നെല്ലേരി കിഴക്കേകുടിയില്‍ ബേബിയുടേയും, ജെസ്സിയുടേയും മകന്‍ ജിബിന്‍ (28) ആണ് മരിച്ചത്. സഹോദരന്‍ ജോബിന്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ജിബിന്റെ പാടന്തറയിലെ ഭാര്യവീട്ടില്‍ പോയി വരുന്നതിനിടെ ഇന്നലെ രാത്രിയിലായിരുന്നു അപകടം. റോഡിലെ ഹംബില്‍ തട്ടി തെറിച്ചാണ് അപകടമുണ്ടായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് ഇരുവരേയും ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും ജിബിന്‍ മരണപ്പെടുകയായിരുന്നു. സാരമായി പരിക്കേറ്റ ജോബിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജോഷിനാണ് ഇവരുടെ മറ്റൊരു സഹോദരന്‍. പുനിത മേരിയാണ് ജിബിന്റെ ഭാര്യ


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍