മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് വിതരണ ക്യാമ്പ് ആരംഭിച്ചു.
മാനന്തവാടി: ഭക്ഷ്യ ഉല്പാദന, വിതരണ മേഖലയിലെ വ്യാപാരികള്‍ക്കും ജീവനക്കാര്‍ക്കുമായി നാല് ദിവസം നീണ്ടു നില്ക്കുന്ന മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് വിതരണ ക്യാമ്പ് ആരംഭിച്ചു. ഇന്നും ാേനാളെയും( ജനുവരി 30,31) ക്യാമ്പ് തുടരും.മാനന്തവാടി മര്‍ച്ചന്റ്സ് അസോസിയേഷന് എം.ഡി സി ലബോറട്ടറിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്, മാനന്തവാടി വ്യാപാരഭവനില്‍ നടത്തിയ ക്യാമ്പ് വയനാട്മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ റജീഷ് ലാല്‍ ഉല്‍ഘാടനം ചെയ്തു, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് കെ.ഉസ്മാന് അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടരി പി .വി മഹേഷ്, എന്‍ പി ഷിബി, എം.ഡി സി യൂസുഫ്, എന്നിവര്‍ സംസാരിച്ചു. എന്‍.വി അനില്‍കുമാര്‍, ഇ എ നാസര്‍ ഷാജി മേമന, നുഫൈസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
താലൂക്കിലെ എല്ലാ ഭാഗങ്ങളിലുമുള്ള ഭക്ഷ്യമേഖലകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ഉടമകള്‍ക്കും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് 30നും 31 നും തുടര്‍ച്ചയായി നല്‍കും, ആധാര്‍ കാര്‍ഡും ഫോട്ടൊയും മെഡിക്കല്‍ പരിശോധനാ ഫീസായ 175 രൂപയുമായി വ്യാപാരഭവനിലൊ എം.ഡി സി ലാബിലൊ എത്തിയാല്‍ മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാം, മാനന്തവാടി താലൂക്കിലെ 1000 ത്തിലധികം പേരെ സര്‍ക്കാറിന്റെ ഭക്ഷ്യ സുരക്ഷാ സ്കീമില്‍ ഉള്‍പ്പെടുത്തുകയാണ് ലക്ഷ്യം, ബേക്കറി, ഹോട്ടല്‍, കോഴിക്കട, തുടങ്ങി വിവിധ ഭക്ഷ്യ വിതരണ മേഖലകളിലുള്ളവര്‍ക്ക് ഫിബ്രവരി ഒന്ന് മുതല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്,,,
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍