പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചതായി പരാതി
എടവക: എടവക കമ്മോം സ്വദേശി നൗഷാദ് കാസിയാര്‍ എന്നയാളുടെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാര്‍ കത്തി നശിച്ചതായി പരാതി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. റോഡരികിലായാണ് ഇദ്ദേഹത്തിന്റെ വീട്. റോഡിലൂടെ പോകുകയായിരുന്നവര്‍ തീ കത്തി പടരുന്നത് കണ്ട് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. തുടര്‍ന്ന് തീയണച്ചെങ്കിലും കാര്‍ ഭാഗികമായി കത്തി നശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഉടമസ്ഥന് മാനന്തവാടി പോലീസില്‍ പരാതി നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍