പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു
മാനന്തവാടി: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വെള്ളമുണ്ട ഐക്കാരന് ഷഫീഖിന്റെ ഭാര്യ ഫസ്ന ( 22) ആണ് മരിച്ചത്. മാനന്തവാടിയിലെ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ ശനിയാഴ്ച്ച രാവിലെ ഫസ്ന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. അല്‍പ്പ നേരത്തിന് ശേഷമുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ആദ്യം കല്‍പ്പറ്റ ലിയോ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ വിംസ് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. പിന്നീട് ഞായറാഴ്ച രാത്രി ഒമ്പതരയോടെ ഫസ്ന മരിക്കുകയായിരുന്നു.കുഞ്ഞ് സുഖമായിരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.പുളിഞ്ഞാല്‍ അഷ്റഫ് ,ബുഷ്റ ദമ്പതികളുടെ മകളാണ്. ഫസ്നയുടെ ആദ്യപ്രസവമാണിത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍