കാറപകടത്തില്‍ നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

ബത്തേരി: കൊല്ലഗല്‍ - കോഴിക്കോട് ദേശിയ പാതയില്‍ കൊളഗപ്പാറയ്ക്ക് സമീപം നിര്‍ത്തിയിട്ട ടോറസ് ലോറിക്ക് പിന്നില്‍ കാറിടിച്ച് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. അരീക്കോട് കമലാലയം വീട്ടില്‍ റെജിയുടെയും ശ്രുതിയുടെയും മകള്‍ നാലു വയസ്സുകാരി അനിഖ ആണ് മരണപ്പെട്ടത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കുട്ടിയുടെ മാതാപിതാക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ചീരാല്‍ വിഷ്ണു ക്ഷേത്രത്തിലെ ജീവനക്കാരനാണ് റെജി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍