കടുവാ ആക്രമണത്തില്‍ മരിച്ച തോമസിന്റെ മകന് വനം വകുപ്പില്‍ ജോലി.
മാനന്തവാടി: പുതുശ്ശേരിയില്‍ കടുവാ ആക്രമണത്തില്‍ മരിച്ച പള്ളിപ്പുറത്ത്തോമസിന്റെ മകന് സാജന് തോമസിന് വനം വകുപ്പില്‍ താത്കാലിക ജോലിക്കായി നിയമന ഉത്തരവ് നല്കി. നോര്‍ത്ത് വയനാട് ഡിവിഷനു കീഴിലെ മക്കിയാട് സ്റ്റേഷന് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മീന്മുട്ടി ഇക്കോടൂറിസം സെന്ററിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടാണ് ജോലി.പുതുശ്ശേരി ആലക്കലിലെ തോമസിന്റെ വീട്ടിലെത്തി ഒ ആര് കേളു എംഎല്‍എ, നോര്‍ത്ത് വയനാട് ഡി എഫ് ഒ മാര്ട്ടിന് ലോവല്‍ എന്നിവര്‍ ചേര്‍ന്നാണ് ഉത്തരവ് കൈമാറിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി, തൊണ്ടര്‍നാട് പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, സി എം ശിവരാമന് എന്നിവരും കൂടെയുണ്ടായിരുന്നു. കുടുംബത്തിന് അടിയന്തിര നഷ്ട്ടപരിഹാരമായി സര്‍ക്കാര്‍ 10 ലക്ഷം രൂപ കൈമാറിയിരുന്നു. തോമസിന്റെ 5 ലക്ഷം രൂപയുടെ കാര്‍ഷിക വായ്പ കേരളാ ബാങ്കും എഴുതി തള്ളിയിരുന്നു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Noufal