വിദ്യാര്‍ത്ഥി ചെക്ക് ഡാമില്‍ മുങ്ങി മരിച്ചു.
ബത്തേരി: ബത്തേരി നമ്പിക്കൊല്ലി പുഴയില്‍ മണ്ണൂര്‍ക്കുന്ന് ചെക്ക് ഡാമില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു.മൂലങ്കാവ് സ്കൂളിലെ പത്താംതരം വിദ്യാര്‍ഥിയും നൂല്‍പ്പുഴ നെന്മേനിക്കുന്ന് കോട്ടൂര്‍ അടക്കാമാങ്ങ കോളനിയിലെ ചന്ദ്രന്റെ മകനുമായ ആകാശ് (15) ആണ് മരിച്ചത്. ചെക്ക് ഡാമില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30 തോടെയാണ് അപകടം. അഞ്ച് പേരടങ്ങുന്ന സംഘമാണ് ചെക്ക്ഡാമില്‍ കുളിക്കാനിറങ്ങിയത്. പിന്നീട് നീന്തിക്കുളിക്കുന്നതിനിടെ മുങ്ങിതാഴുകയായിരുന്നുവെന്നാണ് വിവരം. സംഭവമറിഞ്ഞ് സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി 4.45 ലോടെയാണ് മൃതദേഹം കണ്ടെത്തി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍