വാഹനമിടിച്ചതായി സംശയം: യുവാവിനെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: കല്‍പ്പറ്റ ബൈപ്പാസ് റോഡരികില്‍ ജനമൈത്രി ജംഗ്ഷനില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ ഓണി വയല്‍ സ്വദേശിയും നിലവില്‍ റാട്ടക്കൊല്ലി പാടിയില്‍ താമസിച്ചു വരുന്നതുമായ ജിജിമോന്‍ (പാപ്പന്‍ 44) ആണ് മരിച്ചത്. തലയ്ക്ക് മാരക പരിക്കേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ ഇന്നലെ രാത്രി പത്തേകാലോടെയാണ് ജിജിമോനെ റോഡില്‍ കണ്ടത്. തുടര്‍ന്ന് മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഏതോ വാഹനമിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് സൂചന. കല്‍പ്പറ്റ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍