പ്രവാസി വയനാട് യു.എ.ഇ ക്ക് പുതിയ ഭാരവാഹികള്‍
ദുബായ്: ദുബൈയില്‍ നടന്ന വാര്‍ഷിക സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തില്‍ വെച്ച് പ്രവാസി വയനാട് യു.എ.ഇ ക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയര്‍മാന്‍ ആയി ഹമീദ് കുരിയാടന്‍ ( അല്‍ ഐന്‍ ) , ജനറല്‍ കണ്‍വീനര്‍ ആയി ഷിനോജ് മാത്യു ( അജ്മാന്‍ ) ,ട്രെഷറര്‍ ആയി അയ്യൂബ് ഖാന്‍ പതിയില്‍ ( ഷാര്‍ജ ) രക്ഷാധികാരികള്‍ ആയി അഡ്വ. മുഹമ്മദ് അലി ( ദുബായ് ) , റഷീദ് കേളോത് ( ഉമ്മുല്‍ ഖുവൈന്‍ ) , റഫീഖ് കമ്പളക്കാട് (അബു ദാബി ) വൈസ് ചെയര്‍മാന്‍ മാരായി അഡ്വ.യുസി അബ്ദുല്ല ( ഷാര്‍ജ ), മൊയ്ദു മാക്കിയാട്,( ദുബായ് ) പ്രസാദ് ജോണ്‍ (അബുദാബി ), അബ്ദുല്‍ റഹ്‌മാന്‍ (അജ്മാന്‍ )കണ്‍വീനര്‍ മാരായി ഹാരിസ് വാളാട് (ദുബായ് ), സൈനുദീന്‍ (അബുദാബി ), നൗഷാദ് പി കെ ( അല്‍ ഐന്‍ ) മഹ്റൂഫ് ( ഉമ്മുല്‍ ഖുവൈന്‍ ) എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയി മനാഫ് (അജ്മാന്‍ ), ഷാജഹാന്‍ മാമ്പള്ളി (അജ്മാന്‍ ), നിതിന്‍ (അജ്മാന്‍ )ബഷീര്‍ കോറോം ( അല്‍ ഐന്‍ ), മെല്‍ബിന്‍ കമ്പളക്കാട് (അബുദാബി ), പ്രജീഷ് കളിയത്ത്. (ദുബായ്), മുഹമ്മദ് അലി ബത്തേരി,(ദുബായ്), നിതീഷ് പി എം ( ഷാര്‍ജ), ബിനോയ് ക്രിസ്ടി (ഷാര്‍ജ), സഹദ് വരദൂര്‍ (ഷാര്‍ജ), സിറാജ് മേല്‍മുറി ( ഉമ്മുല്‍ ഖുവൈന്‍ ) എന്നിവര്‍ ഉള്‍പ്പെട്ട 25 അംഗ ഭരണ സമിതി നിലവില്‍ വന്നു. സാബു പരിയാരത്, സൈഫുദ്ദീന്‍ ബത്തേരി എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മജീദ് മണിയോടന്‍, വിനോദ് പുല്‍പള്ളി, സാബു പരിയാരത് ,സാജന്‍ വര്ഗീസ്, ബിനോയ് എം നായര്‍ , സജിന സുനില്‍, മിനോ ജോസ് , നൗഷാദ് പാലക്കണ്ടി, പ്രസാദ് ജോണ്‍ എന്നിവര്‍ ആശംസകള്‍ പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ റഫീഖ് കമ്പളക്കാട് അധ്യക്ഷത വഹിച്ചു വാര്‍ഷിക റിപ്പോര്‍ട്ട് മൊയ്ദു മാക്കിയാട് , വാര്‍ഷിക കണക്കു സൈഫുദ്ധീന്‍ ബത്തേരിയും അവതരിപ്പിച്ചു .
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍