സ്പന്ദനം കുവൈറ്റ് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം നടത്തി
കുവൈത്ത് സിറ്റി: സ്പന്ദനം കുവൈറ്റ് ആര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ മെഗാഷോ നക്ഷത്രനിലാവ് 2023 ക്രിസ്തുമസ് ന്യൂ ഇയര്‍ പ്രോഗ്രാം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍സ്‌കൂളില്‍ സംഘടിപ്പിച്ചു. മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാനായ ഹംസ പയ്യന്നൂര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ബിജുഭവന്‍സ് അധ്യക്ഷതവഹിച്ചു. കുവൈറ്റിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരായ മനോജ് മാവേലിക്കര, മുബാറക് കാമ്പ്രത്ത്, സത്താര്‍ കുന്നില്‍, പി.എം.നായര്‍, ചെസ്സില്‍ രാമപുരം, ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.സുരേഷ് കുമാര്‍ (സെക്ര) സ്വാഗതവും ഷൈനി (വൈ: പ്രസി) സജിമാത്യൂ (ട്രെഷറര്‍) സംഗീത (ജോ: ട്രെഷറര്‍) സുനിത തുടങ്ങിയവര്‍ ആശംസ പ്രസംഗവും നടത്തി. ഒപ്പന,കോല്‍ക്കളി , ഡാന്‍സ് തുടങ്ങിയ കൂട്ടുകാര്‍ അവതരിപ്പിച്ച വിവിധയിനം കലാപരിപാടികളും പാണ്ഡവാസ് കൊച്ചിയും, പൊലിക കുവൈറ്റും ചേര്‍ന്ന് അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍ പരിപാടിക്ക് മാറ്റ്ക്കൂട്ടി . എക്സിക്ക്യൂട്ടീവ് അംഗങ്ങളായ മുബീര്‍, സക്കീര്‍ , അനുഡേവിസ്, ഹനീഫ, ഹുസൈന്‍. എ.കെ, ജോണ്‍മാത്യൂ ,സൂസന്‍ , ജെമീല, അസ്മ, പ്രീയ, മായ, ശരത്ത്, സുലേഖ, സീന, പ്രദീപ് തുടങ്ങിയവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍