51 ദിവസം, 3200 കിലോമീറ്റര്‍ കപ്പല്‍ യാത്ര; ഒരാള്‍ക്ക് പ്രതിദിനം 25,000 രൂപ ചെലവ് ! ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല സവാരിക്ക് ഇന്ത്യയില്‍ തുടക്കമാകുന്നു

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ നദീജല സവാരിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും.വാരണാസിയില്‍ നിന്ന് ആരംഭിക്കുന്ന എം.വി.ഗംഗാ വിലാസ് കപ്പലിന്റെ യാത്ര വിവിധ പൈതൃക , വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സഞ്ചരിച്ച് ബംഗ്ലാദേശ് വഴി അസമിലെ ദിബ്രുഗഡില്‍ അവസാനിക്കും.
51 ദിവസം 3200 കിലോമീറ്റര്‍. ഗംഗ, യമുന,ഭഗീരഥി, ഹൂഗ്ലി, ബ്രഹ്‌മപുത്ര നദീകളെ തൊട്ട് ഇന്ത്യയുടെ സാംസ്‌കാരിക പൈതൃക നഗരങ്ങളെ അറിഞ്ഞുളള യാത്ര. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്ന എം.വി.ഗംഗാ വിലാസ് കപ്പലിന്റെ യാത്ര മാര്‍ച്ചില്‍ അസമിലെ ദിബ്രുഗഢിലെത്തും. മൂന്ന് ഡെക്കുകള്‍. 18 സ്യൂട്ടുകള്‍. 36 വിനോദസഞ്ചാരികള്‍ക്ക് ഒരേസമയം യാത്രചെയ്യാം. ഒരാള്‍ക്ക് പ്രതിദിനം 25,000 രൂപ ചെലവ്.
കപ്പലിന്റെ ആദ്യ യാത്രയില്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നുള്ള 32 വിനോദസഞ്ചാരികള്‍ ഉണ്ടാകും.50ലധികം വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, വാരാണസി ഗംഗാ ആരതി, കാസിരംഗ നാഷണല്‍ പാര്‍ക്ക്, സുന്ദര്‍ബന്‍സ് ഡെല്‍റ്റ തുടങ്ങിയവ കാണാനും സഞ്ചാരികള്‍ക്ക് അവസരമുണ്ട്.ബിഹാറിലെ പട്‌ന, ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച്, പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത, ബംഗ്ലാദേശിലെ ധാക്ക, അസമിലെ ഗുവാഹത്തി തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകും. പദ്ധതി രാജ്യത്തെ നദികളുടെ പ്രത്യേകതകള്‍ അറിയാനും , നദീജല ക്രൂസ് ടൂറിസത്തിന്റെ സാധ്യതകള്‍ തുറന്നു നല്‍കുന്നതുമാണെന്ന് തുറമുഖ മന്ത്രാലയം അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍