ഉത്തരാഖണ്ഡിന് പിന്നാലെ ഉത്തര്‍പ്രദേശിലെ അലിഗഡിലും വീടുകളില്‍ വിള്ളല്‍

ജോഷിമഠിലെ ഭൗമപ്രതിഭാസത്തിന് പിന്നാലെ രാജ്യത്തെ ജനങ്ങളുടെ ആശങ്കയേറ്റി ഉത്തര്‍പ്രദേശിലെ അലിഗഡിലും വീടുകളില്‍ വിള്ളല്‍. അലിഗഡിലെ കന്‍വാരിഗഞ്ജിലെ വീടുകളിലാണ് വിള്ളല്‍ രൂപപ്പെട്ടത്.
'കഴിഞ്ഞ കുറച്ച് ദിവസമായി വിള്ളല്‍ രൂപപ്പെടുകയാണ്. ഇതുകാരണം തന്നെ ജനങ്ങള്‍ ആശങ്കയിലാണ്. നഗരസഭാ അധികൃതരെ വിവരമറിയിച്ചുവെങ്കിലും അധികാരികള്‍ നടപടിയെടുക്കാന്‍ കൂട്ടാക്കുന്നില്ല'- പ്രദേശവാസി പറയുന്നു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് വിള്ളലുകള്‍ രൂപപ്പെട്ട് തുടങ്ങിയതെന്നാണ് ആരോപണം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍