ജിയോ 5ജി കേരളത്തിലെ രണ്ട് ജില്ലകളില്‍ കൂടി

ജിയോ 5ജി കേരളത്തിലെ രണ്ട് ജില്ലകളിലേക്ക് കൂടി എത്തുന്നു. ജിയോ 5ജിയുടെ അടുത്ത ഘട്ടം ഇന്ത്യയിലെ 10 നഗരങ്ങളിലാണ് നടപ്പാക്കുക. ഇതിലാണ് കേരളത്തിലെ രണ്ട് ജില്ലകളും ഇടംപിടിച്ചിരിക്കുന്നത്.
തിങ്കളാഴ്ചയാണ് റിലയന്‍സ് ജിയോ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ആഗ്രഹ, കാന്‍പൂര്‍, മീരട്ട്, പ്രയാഗ്രാജ്, തിരുപ്പതി, നെല്ലൂര്‍, കോഴിക്കോട്, തൃശൂര്‍, നാഗ്പൂര്‍, അഹമ്മദ്നഗര്‍ എന്നിവിടിങ്ങളിലാണ് ഇനി 5ജി സേവനം ലഭ്യമാവുക. ഈ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഇനി മുതല്‍ ജിയോ വെല്‍കം ഓഫറിന്റെ ഭാഗമായി സൗജന്യമായി 5ജി സേവനം ലഭ്യമാകും.
നിലവില്‍ ഇന്ത്യയിലെ 72 നഗരങ്ങളില്‍ ജിയോ 5ജി ലഭ്യമാണ്. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ ഓരോ താലൂക്കിലും 5ജി ലഭ്യമാക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍