നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഗുമ്മട്ടികടയിലേക്ക് ഇടിച്ചു കയറി; 8 പേര്‍ക്ക് പരിക്ക്

മാനന്തവാടി: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ഗുമ്മട്ടി കടയിലേക്ക് ഇടിച്ചു കയറി മറിഞ്ഞ് വിദ്യാര്‍ത്ഥികളടക്കം 8 പേര്‍ക്ക് പരിക്കേറ്റു.കോപ്പറേറ്റീവ് കോളേജ് മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ രഞ്ജിഷ രമേശന്‍ (ബാവലി), നുസ്രത്ത് സി എന്‍ (ബാവലി) , പി പ്രകൃതി (ഇരുമ്പുപാലം), സോന ഷാജു ( കമ്മന), അനിത ജി പി (തരുവണ ), റിധിഷ കെ ടി (ഇരുമ്പുപാലം) എന്നിവര്‍ക്കും, ഗുമ്മട്ടി കടയുടമ നൗഫലിന്റെ ഭാര്യ ആറാട്ടുതറ കച്ചിപുറത്ത് ജുബൈരിയത്ത് ( 35 ), ഓട്ടോ ഡ്രൈവര്‍ വരടി മൂല ഇരുമുളംകാട്ടില്‍ വി എ ബിജു (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരും വയനാട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. ആരുടെയും പരുക്ക് ഗുരുതരമല്ല. മാനന്തവാടി - മൈസൂര്‍ റോഡില്‍ കോ- ഓപ്പറേറ്റീവ് കോളേജിന് സമീപം ഇന്നുച്ചയോടെയായിരുന്നു അപകടം. ശാരീരിക വൈകല്യമുള്ള ദമ്പതികളായ നൗഫലിനും, ജുബൈരിയത്തിനും മാനന്തവാടി നഗരസഭ ഉപജീവനമാര്‍ഗത്തിനായി നല്‍കിയ ഗുമ്മട്ടി കടയും അപകടത്തില്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍