വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; യാത്രക്കാര്‍ക്ക് പരിക്കില്ല

പിണങ്ങോട്: പിണങ്ങോട് പുഴക്കലില്‍ നിയന്ത്രണം വിട്ട വാന്‍ കടയിലേക്ക് ഇടിച്ചു കയറി. പടിഞ്ഞാറത്ത സ്വദേശികളായ രണ്ട് പേര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ക്ക് കാര്യമായ പരിക്കുകളില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊഴുതന ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് പുലര്‍ച്ചെ റോഡരികിലെ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറിയത്. കടയക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുള്ളതായി കടയുടമ അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍