ഇന്നും രക്ഷയില്ല..! വയനാട് ചുരത്തില്‍ ഗതാഗത തടസ്സം നേരിടുന്നു

താമരശ്ശേരി: വയനാട് ചുരത്തില്‍ ഗതാഗത തടസം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഗതാഗത തടസത്തിന് അറുതിയില്ലാത്ത തരത്തിലാണ് യാത്രക്കാരെ വലച്ച് ഇന്നും വാഹനങ്ങള്‍ ചുരത്തില്‍ ഇഴയുന്നത്. അവധി ദിവസങ്ങളായതിനാലുള്ള വാഹന പെരുപ്പമാണ് ഇന്നത്തെ കുരുക്കിന് കാരണം. വളരെ സാവധാനം മാത്രമാണ് വാഹനങ്ങള്‍ ചുരത്തിലൂടെ കടന്നു പോകുന്നത്. യാത്രക്കാര്‍ ഓവര്‍ ടേക്ക് ചെയ്യാതെയും മറ്റും സഹകരിച്ചാല്‍ മാത്രമേ ഗതാഗത തടസം അവസാനിക്കൂവെന്ന് ചുരം സംരക്ഷണ സമിതി അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍